‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് നടി ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ കരുത്തുറ്റ പൊലീസ്‌ ഓഫീസര്‍ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ട് തന്നെ അടിക്കണം എന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ ആശ പങ്കുവെച്ചിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശ വീഡിയോ പങ്കുവെച്ചത് .

ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആശ ശരത്. ‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ഗീത പ്രഭാകര്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ ജോര്‍ജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ച്‌ ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയത്. രണ്ടാം ഭാഗം കണ്ട് കഴിഞ്ഞപ്പോള്‍ ആശ ശരത്തിനിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുന്നതെന്നാണ് സ്ത്രീയുടെ പ്രതികരണം. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Most Popular

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...

എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന്‍ തങ്കച്ചന്‍ കൂടുതൽ പോപ്പുലർ ആകുന്നതു . സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ...