രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര്‍ ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍

സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കപ്പെട്ട ഒരു ഗാനം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും കോവിഡ് ബാധിതനായിരുന്ന സമയത്തു വളരെയധികം സന്തോഷം കണ്ടെത്താൻ ആ ഗാനവും ഗായികയും തന്നെ സഹായിച്ചു എന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ആര്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു കൊണ്ട് കുറിച്ചിരുന്നു കവര്‍ വേര്‍ഷന്‍ പാട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഗായികയാണ് ആര്യ ദയാല്‍. മുന്‍പ് ഹിറ്റായ ഗാനങ്ങളെല്ലാം മിക്സ് ചെയ്ത് മനോഹരമായി ആര്യ ആലപിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്താണ് ആര്യയുടെ പാട്ട് വീഡിയോ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ ഗായികയയുടെ മിക്ക വീഡിയോകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. അതേസമയം ഒരു മ്യൂസിക്ക് വീഡിയോ ചെയ്യുന്നതിനിടെ ഉണ്ടായ അനുഭവം ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ദയാല്‍ പങ്കുവെച്ചിരുന്നു.

രാത്രിയില്‍ ഷൂട്ടിംഗിന്റെ ഭാഗമായി പുറത്തിറങ്ങിയപ്പോള്‍ വടിവാളും കത്തിയും അരിവാളും ഒകെയായി കുറെപേര്‍ വന്നു എന്ന് ഗായിക പറയുന്നു. ക്ലിംഗ് ഓഫ് മൈ കൈന്‌റ് എന്ന മ്യൂസിക്ക് വീഡിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അതില്‍ രാത്രി നടന്നുപോകുന്ന ഒരു രംഗമുണ്ട്. കണ്ണൂരില്‍ വെച്ചായിരുന്നു ചിത്രീകരണം.ഷൂട്ടിംഗിന്റെ ശബ്ദം കേട്ടപ്പോള്‍ അവര്‍ കരുതിയത് മറ്റെന്തോ സംഭവങ്ങള്‍ നടക്കുന്നുവെന്നാണ്. രാത്രി പുരുഷന്മാരുടെയും സ്ത്രീയുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്ത് വിചാരിക്കണം എന്നാണ് അന്നവര്‍ ഞങ്ങളോട് ചോദിച്ചത്. ഒമ്പത് മണിക്ക് ശേഷം ഇത്തരം ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്ന നിഗമനം. ഒന്നുകില്‍ എന്തോ മോശമായ കാര്യം അവിടെ നടക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു. ആര്യ പറയുന്നു. എന്റെ നാട്ടില്‍ ഷൂട്ട് ചെയ്ത എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് പറയുന്നതെന്നും ഗായിക പറഞ്ഞു.

ചെറുപ്പം മുതല്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്ന ഇടവും ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവര്‍ തന്നെയാണ് രാത്രിയില്‍ ഇങ്ങനെ പെരുമാറുന്നതെന്നും ആര്യ പറയുന്നു. മുമ്പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. അന്ന് ഒരാള്‍ വന്ന് വാതില്‍ക്കല്‍ തട്ടി ചോദിച്ചു. ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെണ്‍കുട്ടി ഒരു ക്യാമറ, നാല് ആണ്‍കുട്ടികള്‍ അത്രയുമായിരുന്നു അയാള്‍ അപ്പോള്‍ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്‌നവും ആദ്യ ഇന്‍ഡിപെന്റന്റ് വീഡിയോ ട്രൈ മൈ സെല്‍ഫ് ഷൂട്ട് ചെയ്തപ്പോഴായിരുന്നു ഈ സംഭവമെന്ന് ആര്യ പറഞ്ഞു.തലശ്ശേരി ബീച്ചില്‍ വെച്ചുളള ഷൂട്ടിനിടെയിലും ഇതേ അനുഭവം ഉണ്ടായിരുന്നെന്നും അഭിമുഖത്തില്‍ ഗായിക പറഞ്ഞു. സഖാവ് എന്ന കവിത പാടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയാണ് ആര്യ ദയാല്‍. പിന്നീട് കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളി പദത്തിനൊപ്പം ഒരു പോപ്പ് ഗാനവും കോര്‍ത്തിണക്കിയുളള ആര്യയുടെ വ്യത്യസ്തമായ ആലാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Most Popular

എന്തുകൊണ്ട് വിവാഹ ശേഷവും സീരിയലില്‍ തുടരുന്നു? കാരണം വ്യക്തമാക്കി കുടുംബവിളക്കിലെ വേദിക.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയമായ പരമ്പരയിൽ ഒന്നാം സ്ഥാനമാണ് കുടുംബവിലേക്കു സീരിയലിന് കുടുംബവിളക്ക് എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ് രു പക്ഷേ പ്രീയങ്കരി എന്നാകില്ല സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ്...

വിജയ് നസ്രിയ ആരാധകരെ സന്തോഷത്തിൽ മുക്കിക്കൊല്ലുന്ന വീഡിയോയാണിത് കാണാം

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ 'മാസ്റ്റർ' ജനുവരി 14 ന് റിലീസ് ചെയ്തു. വിജയ്, വിജയ് സേതുപതി, ആൻഡ്രിയ, മാലവിക മോഹനൻ, മാസ്റ്റർ സേതുപതി, ചന്ദനു, അർജുൻ ദാസ്, സഞ്ജീവ്,...

ആറാട്ട് സിനിമയ്ക്കായി മോഹൻലാൽ വാങ്ങിയ പടുകൂറ്റൻ പ്രതിഫല വിവരമറിഞ്ഞു കണ്ണ് തള്ളി ആരാധകരും സിനിമാലോകവും

മഹാ നടൻ മോഹൻലാലിന്റേതായ 2021ൽ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം ദൃശ്യ 2 അല്ലെങ്കിൽ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ദൃശ്യം 2 ആമസോണിലൂടെ ഒടിടിയിലും മരക്കാർ മാർച്ച് 26ൽ...

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...