‘ബിജെപിക്കാരി ആണോ?’ ആരാധകന്റെ ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപിടി

‘ബിജെപിക്കാരി ആണോ?’ എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടനും നിയമ സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാർ.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആക്ടീവായ താരം തന്റെ പോസ്റ്റുകൾക്കും മറ്റും ആരാധകർ പോസ്റ്റ് ചെയ്യുന്ന കമെന്റിനു സ്ഥിരമായി മറുപിടി കൊടുക്കാറുണ്ട്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാറിന്റെ ബി ജെ പി അനുഭാവവും ഇടക്കെപ്പോഴോ ഇടതുപക്ഷ സർക്കാരിനെതിരെ അഹാന പങ്ക് വെച്ച പോസ്റ്റും വലിയ രീതിയിൽ താരത്തിന് ട്രോളുകൾ നേടിക്കൊടുത്തു.

അടുത്തിടെ താരം ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവച്ച്‌ കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ബി ജെ പിക്കാരിയാണോ എന്ന ചോദ്യവുമായി എത്തിയത്. “ഞാന്‍ ഒരു മനുഷ്യജീവിയാണ്. കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ എപ്പോളും ശ്രമിക്കുന്നത്. നിങ്ങള്‍ എങ്ങനെയാണ് ?”, എന്നായിരുന്നു ആ കമന്റിനുള്ള അഹാനയുടെ മറുപടി. മറുപടി കണ്ടയുടന്‍ കമന്റിട്ടയാള്‍ ചോദ്യം ഡെലീറ്റ് ചെയ്ത് പോയെന്നും സമാനമായ ചോദ്യം മനസിലുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത് മാത്രമാണെന്നും അഹാന കുറിച്ചു. തന്റെ അഭിപ്രായങ്ങൾ അതി ശക്തമായി വെളിപ്പെടുത്തുന്നതിൽ ഒട്ടും മടി കാട്ടാറില്ല അഹാന.സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് അഹാന ഇറക്കിയ വീഡിയോ വൈറലായിരുന്നു.

Most Popular

സൈസ് എത്രയാണ് പാര്‍വ്വതിയോട് ആരാധകന്റെ ചോദ്യം, നടിയുടെ മാസ് മറുപടി കാണാം

പാർവതി നായർ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് പാർവതി. പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച പാർവതി മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...

ആര്‍ത്തവ നാളില്‍ വേദനയില്‍ പുളയുമ്ബോള്‍ ചൂടുവെള്ളവുമായി ഓടിയെത്തുന്ന അച്ഛന്‍, ഭര്‍തൃപിതാവിന്റെ കരുതല്‍ പങ്കുവെച്ച്‌ യുവതി

ജോലികളിൽ പോലും തരാം തിരിവുള്ള ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സ്ത്രീകൾക്കായുള്ളത് ജോലി പ്രത്യേകിച്ചും അടുക്കള ജോലി റിസേർവ് ചെയ്തിരിക്കുകയാണ് നമ്മുടെ നാട്ടിൽ.അടുക്കളയിൽ പോയി എന്തെങ്കിലും ജോലി ചെയ്യുന്ന പുരുഷന്മാർ വളരെ...

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍...