എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ അദ്ദേഹം പ്രേക്ഷകരുടെപ്രീയനക്കാരനുമാണ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസ്സിലും സ്വീകരണ മുറികളിലും ഇടം നേടാനായി ജീവയ്ക്ക് . ഭർത്താവിലൂടെ തന്നെയാണ് ഭാര്യ അപര്‍ണയും പ്രേക്ഷകരുട സുപരിചിതയായത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി ഈ ദമ്പതികൾ പങ്കവെക്കാറുമുണ്ട്.

വളരെ ബോൾഡായ ഒരു പെൺകുട്ടിയാണ് അപർണ അത് കൊണ്ട് തന്നെ വസ്ത്രധാരണത്തിന്റ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അപര്‍ണയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഓൺലൈൻ സദാചാര വാദികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയുമാണ്. അപർണ അടുത്തിടെ പങ്ക് വെച്ച ഒരു ചിത്രം ഇപ്പോൾ ചർച്ചയ്ക്കു വഴിതളിച്ചിരിക്കുകയാണ്. സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരില്‍വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അപര്‍ണ ചിത്രത്തിലൂടെ പങ്കുവെച്ചിരിക്കുന്നത് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഒരുപാട് പേര് അപർണയെ സപ്പോർട് ചെയ്തു എത്തിയിട്ടുണ്ട്.

ഒരു ചിത്രത്തിനോടൊപ്പമായിരുന്നു അപര്‍ണ്ണയുടെ കുറിപ്പ്.”എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്ബന്‍മാരുടെയും ശ്രദ്ധക്ക്. എന്റെ ഫോട്ടോസില്‍ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിംഗ് നടത്തിയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്നുള്ളത് ഞാന്‍ തീരുമാനിക്കും…” അത് ആത്മവിശ്വാസത്തോടെ ധരിക്കുമെന്നും അപര്‍ണ്ണ തോമസ് കുറിച്ചിട്ടുണ്ട്. എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്. അപര്‍ണയെ പിന്തുണച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്,

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സില്‍ അവതാരകയായി ഭര്‍ത്താവ് ജീവയ്ക്കൊപ്പം അപര്‍ണയും എത്തുന്നുണ്ട്. ഫാമിലി റിയാലിറ്റി ഷോയായ മിസ്റ്റര്‍ ആന്‍ഡ് മിസിസില്‍ ഇവര്‍ക്കെപ്പം ജിപിയുമുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. സംഗീത റിയാലിറ്റി ഷോയായ സരിഗമപയ്ക്ക് പകരമാണ് പുതിയ റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുന്നത്. ഞയറാഴ്ച രാത്രി 7 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുക എന്നത് ഒരു വിഭാഗം മനോരോഗികളായ പുരുഷന്മാരുടെ സ്ഥിരം ഏർപ്പാടായി മാറിയിട്ടുണ്ട് .തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവർ ജീവിക്കണം വസ്ത്രം ധരിക്കണം എന്ന് നിർബന്ധിക്കുന്ന ഇവർ അതിനു വിരുഷമായി പ്രവർത്തിക്കുന്ന സ്ത്രീകളെ ലങ്കിക ചുവയുള്ള മെസ്സേജുകളും ചിത്രങ്ങളും അയച്ചു കൊടുത്തു നിരന്തരം ശല്യപ്പെടുത്തുന്നത് പതിവാണ് പക്ഷേ അത്തരക്കാർക്കെതിരെ ഫലപ്രദമായ ഒരു നിയമം നാട്ടിൽ എല്ലാ എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇത്തരക്കാരുടെ അശ്ളീല ചുവയുള്ള ഒരു മെസ്സേജോ ഫോൺ കോളോ ലഭിക്കാത്ത സ്ത്രീകൾ സോഷ്യൽ ഇടങ്ങളിൽ ഇല്ല എന്ന് താനാണ് പറയാം .ഇത്തരം ക്രിമിനലുകളെ ഭയന്ന് തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് സ്ത്രീകൾക്ക് ഇത്തരം തന്റേടികളായ സ്ത്രീകളുടെ പ്രതിഷേധങ്ങളും മറുപിടികളും വലിയ ആശ്വാസമാകും അതോടൊപ്പം സ്വാഭിമാനത്തോടെ ജീവിക്കാനുള്ള ധൈര്യം ലഭിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം

Most Popular

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

താരയുദ്ധങ്ങൾ എക്കാലത്തും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളതാണ് താരങ്ങളുടെ ആരാധകരുടെ മത്സരങ്ങളും ചൊല്ലിയുള്ള കോലാഹലങ്ങളും കൊലപാതകങ്ങൾ ചരിത്രവുമുണ്ട്. എംജിആറും ജെമനി ഗണേശനും മുതല്‍ കമല്‍ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന താരയുദ്ധം...

ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡും കഴിഞ്ഞു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടി പ്രീയങ്ക ചോപ്ര.ഇപ്പോൾ ലോകം മുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഹോളിവുഡ് താരവും ഗായകനുമായ നിക്...

ദേശീയ ബാലിക ദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി...