ആര്‍ത്തവ നാളില്‍ വേദനയില്‍ പുളയുമ്ബോള്‍ ചൂടുവെള്ളവുമായി ഓടിയെത്തുന്ന അച്ഛന്‍, ഭര്‍തൃപിതാവിന്റെ കരുതല്‍ പങ്കുവെച്ച്‌ യുവതി

ജോലികളിൽ പോലും തരാം തിരിവുള്ള ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സ്ത്രീകൾക്കായുള്ളത് ജോലി പ്രത്യേകിച്ചും അടുക്കള ജോലി റിസേർവ് ചെയ്തിരിക്കുകയാണ് നമ്മുടെ നാട്ടിൽ.അടുക്കളയിൽ പോയി എന്തെങ്കിലും ജോലി ചെയ്യുന്ന പുരുഷന്മാർ വളരെ വിരളമാണ് നമ്മുടെ നാട്ടിൽ അതിൽ പ്രധാന കാരണം അത്തരം ജോലികൾ സ്ത്രീകൾക്കായുള്ളതാണ് എന്നുള്ള ഒരു പൊതു ധാരണയാണ്. ഇനി ആരെങ്കിലും അത്തരം ജോലികൾ ചെയ്‌താൽ അയാൾ പാവാട എന്നും പെങ്കോന്തനെന്നും ഒക്കെ മുദ്ര ചാർത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും എന്നത് വലിയ ത്ഭുതാവഹമായ കാര്യമാണ്.ഇനി അടുക്കളയിൽ എന്തെങ്കിലും സഹായം ചെയ്യണം എന്ന് ചിന്തിക്കുന്ന അല്ലെങ്കിൽ എന്തെങ്കിലും ജോലി ചെയ്യുന്നവരെ പോലും പിന്നോട്ട് വലിക്കുന്ന രീതിയിലാണ് സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള ഒരു വിഭാഗത്തിന്റെ പെരുമാറ്റം. അടുക്കള സ്ത്രീകൾക്ക് മാത്രം എന്നുള്ള ചിന്താഗതി പുരുഷന്മാർക്ക് മാത്രമല്ല നല്ലൊരു വിഭാഗം സ്ത്രീകളിലും ഉണ്ട്.

ഇവിടെ ഒരു അച്ഛന്‍ അടുക്കള പെണ്ണുങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണകള്‍ എല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ്. സ്ത്രീകളെ വീട്ടിലെ ഉപകരണങ്ങളെ പോലെ കാണാതെ കണ്ടറിഞ്ഞും കരുതലോടെയും പ്രവര്‍ത്തിക്കുന്ന ഭര്‍തൃപിതാവിനെ കുറിച്ച്‌ അന്‍സി വിഷ്ണുവാണ് കുറിക്കുന്നത്. ആന്‍സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,

വിഷ്ണു ഏട്ടന്റെ അച്ഛന്‍ അമ്മയെ സംരെക്ഷിക്കുന്നതും, സ്‌നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അച്ഛന്‍ സ്ത്രീകളെ പൊതുവെ വളെരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്, എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്, വീട്ടില്‍ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച്‌ വിളമ്ബാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛന്‍ എന്നെ കാണാറില്ല, വീട്ടില്‍ അച്ഛന്‍ അതിരാവിലെ എഴുന്നേല്‍ക്കും ഞാനും അമ്മയും വൈകിയാണ് എഴുനേല്‍ക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടന്‍ ചായ തിളപ്പിച്ച്‌ വെച്ചിരിക്കും അച്ഛന്‍, ചോറ് വാങ്ങിയിട്ടുണ്ടാകും, മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം, ഞാനോ അമ്മയോ അടുക്കളയില്‍ കയറുമ്ബോള്‍ അച്ഛന്‍ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച്‌ ഉറക്കുമ്ബോള്‍ ഞാന്‍ അടുക്കളയിലാകും, അപ്പോഴേക്കും അച്ഛന്‍ പച്ചക്കറികള്‍ അരിഞ്ഞു തരും, തേങ്ങ ചിരകി തരും,
വാവ ഉണര്‍ന്നിരിക്കുവാണെങ്കില്‍ എന്നോടും അമ്മയോടും ചായ കുടിക്കാന്‍ പറയും അച്ഛന്‍, ഞങള്‍ കഴിച്ചതിനു ശേഷമാണ് അച്ഛന്‍ കഴിക്കുക. അച്ഛന്‍ കഴിച്ച പാത്രവും ചിലപ്പോള്‍ ഞാന്‍ കഴിച്ച പാത്രവും അച്ഛന്‍ കഴുകും,
തുണി വാഷിംഗ് മെഷീന്‍ ല്‍ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അച്ഛന്‍ കൂടും,
നിലം തുടക്കാനും അടിച്ച്‌ വാരാനും അച്ഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാല്‍ അച്ഛന്‍ എന്തൊരു കരുതലാണെന്നോ, അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അച്ഛനാകും, വയ്യെങ്കില്‍ അമ്മ അടുക്കളയില്‍ കയറുവാന്‍ അച്ഛന്‍ അനുവദിക്കില്ല,
അച്ഛന്‍ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളില്‍ ആകും.
ഞാനോ അമ്മയോ കുറച്ച്‌ നേരം വിശ്രമിക്കാനോ ഉറങ്ങാനോ അച്ഛന്‍ പറഞ്ഞു കൊണ്ടിരിക്കും.
എനിക്ക് മെന്‍സസ് സമയത്ത് വയറുവേദനയെങ്കില്‍ അച്ഛന്‍ വെള്ളം ചൂടാക്കി കൊണ്ട് തരും,കഷായം ഉണ്ടാക്കി തരും,കുറച്ച്‌ നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും, കുഞ്ഞിന്റെ തുണി കഴുകാന്‍ പുറത്തിറങ്ങിയാല്‍ ഞാന്‍ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്റെ കയ്യിന്ന് വാവയുടെ ഉടുപ്പുകള്‍ വാങ്ങിക്കും………. ഞാന്‍ കുറച്ചൊന്നു ക്ഷീണിച്ചാല്‍ രണ്ടു നേരവും പാല്‍ കുടിക്കാന്‍ പറഞ് വഴക്കുണ്ടാക്കും,
അച്ഛന്‍ അമ്മയെ സ്‌നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്ണു ഏട്ടന്‍ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോള്‍, അച്ഛന്‍ ഒരു നല്ല ഭര്‍ത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്…… ??
കണ്ട് പഠിക്കേണ്ടതാണ് അച്ഛനെ ??
സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവര്‍ത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട് ??

Most Popular

മലർ ജോർജിനെ തേച്ചതോ അതോ മറന്നുപോയതോ? ; സംശയം തീർത്ത് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ

പ്രേമം മലയാള സിനിമ ലോകം കണ്ട എക്കാലയത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. വലിയ ഒരു പരീക്ഷണ ചിത്രം എന്ന രീതിയിൽ എടുത്ത ചിത്രം എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരിക്കുകയാണ്. നടൻ നിവിൻ പോളിയുടെ കരിയറിലെ...

എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. തൻറെ ഗ്ളാമറസ് ബാത്ത് ടബ് ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നു പറഞ്ഞു രസ്ന പവിത്രൻ

ഊഴം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായ നടിയാണ് രസ്‌ന പവിത്രന്‍. ഊഴത്തില്‍ പൃഥ്വിരാജിന്റെയും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെയു അനുജത്തിയായി രസ്‌ന തിളങ്ങി. ഇടക്ക് സോഷ്യല്‍ മീഡിയകളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ...

തന്നെ പല തരത്തിൽ പീഡിപ്പിച്ചവർ ചിത്രങ്ങൾ പുറത്തു വിട്ടു രേവതി സമ്പത്ത്

കഴിഞ്ഞ ദിവസം താനാണ് ഇക്കാലയളവിൽ മാനസികമായും ലൈംഗികമായും മറ്റു പൽ രീതിയിലും ശല്യം ചെയ്ത ആൾക്കാരുടെ പേര് വിവരങ്ങൾ എണ്ണമിട്ടു പറഞ്ഞു വെളിപ്പെടുത്തി രേവതി സമ്പത് മലയാള സിനിമ മേഖലയിൽ തന്നെ വലിയ...

വേർപിരിയുകയാണോ അല്ലയോ എന്ന ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

പൊതുവേ സെലിബ്രിറ്റികളുടെ ജീവിതവും കുടുംബ പ്രശനങ്ങളും വലിയ തോതിൽ സമൂഹം ശ്രദ്ധിക്കുന്ന കാര്യമാണ്.ഇപ്പോൾ ആ പട്ടികയിലേക്ക് എത്തുകയാണ് നടി ശാലു മേനോന്റെ ജീവിതവും.അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ...