ഇപ്പോൾ എന്റെ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നത് ഒന്നും ഞാനല്ല : അനൂപ് മേനോൻ

പ്രശസ്ത മലയാളം നടൻ അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 15 ലക്ഷത്തിനു മുകളിൽ ഫോളേവേഴ്സ് ഉള്ള പേജാണിത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.താരത്തിന്റെ പോസ്റ്റ് ഇങ്ങനെ

“പ്രിയമുള്ളവരേ, ഇത് എന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി നിങ്ങളെ അറിയിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇത് നടന്നത്, എന്റെ പേജില്‍ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കര്‍ നീക്കം ചെയ്തിരിക്കുകയാണ്. 15 ലക്ഷം സുഹൃത്തുക്കള്‍ ഉള്ള എന്റെ പേജിനെ ഇപ്പോള്‍ തമാശ വീഡിയോകളും മറ്റും അപലോഡ് ചെയ്യാനാണ് ഹാക്കര്‍ ഉപയോഗിക്കുന്നത്. ഞങ്ങള്‍ ഇക്കാര്യം ഫെയ്‌സ്ബുക്കിനെയും സൈബര്‍ സെല്ലിനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അവര്‍ വാക്ക് തന്നിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതുവരെ ഞാൻ ഫേസ് ബുക്കിൽ നിന്ന് മാറിയിരിക്കുകയാണ് ഇതൊരു അറിയിപ്പായി കണക്കാക്കുക, ഉടനെ തിരികെ വരും,” അനൂപ് മേനോന്‍ കുറിക്കുന്നു.

ഇത് ആദ്യമായല്ല ഇത്തരത്തിൽ സിനിമ താരണങ്ങളുടെയും മറ്റു പലരുടെയും ഫേസ് ബുക്ക് പേജുകൾ ഹാക്ക് ചെയ്യപ്പെടുന്നത്.സാധാരണ ഇത്തരം പ്രശനങ്ങൾ ഹാക്കിങ് മൂലമുള്ളതാണെങ്കിൽ വളരെ പെട്ടന്ന് പരിഹരിക്കുകയാണ് ചെയ്യാറുള്ളത്.

Most Popular

കണ്ണു നിറഞ്ഞ് ബിജു മേനോന്‍ അന്ന് പറഞ്ഞത് ‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’

ബിജു മേനോൻ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ മലയാളികളുടെ മനസ്സിൽ വേറിട്ട സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ബിജു മേനോൻ ,നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങിയ താരം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക്...

അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ...

മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം

90 കളിൽ മലയാളത്തിലെ സൂപ്പർ തിളങ്ങിയ താരമാണ് ഉർവ്വശി പക്ഷേ ഉർവശിക്ക് അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട്...

കൊറോണ കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് നടി മന്യ സംസാരിക്കുന്നു: ഒപ്പം അമേരിക്കയിലെ ഇപ്പോളത്തെ അവസ്ഥയും

കൊറോണ വൈറസ് പകർച്ചവ്യാധിയെ ലോകം ഇനിയും മറികടന്നിട്ടില്ല, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും നമുക്കറിയില്ല. ലോകമെമ്പാടുമുള്ള ആളുകൾ, സമ്പന്നരോ ദരിദ്രരോ ആയിരുന്നിട്ടും നിലവിലെ പകർച്ചവ്യാധിയെ ബാധിച്ചിട്ടുണ്ട്, എന്നിരുന്നാലും വീട്ടിൽ ഇരിക്കുന്നത് കുട്ടികൾക്ക് ഏറ്റവും...