ആ സമയത്തു തന്നെ കണക്കറ്റ് പരിഹസിച്ച ശ്രീനിവാസന് മോഹൻലാലിന്റെ അമ്പരപ്പിക്കുന്ന മറുപടി

Advertisement

സംവിധായകൻ റോഷൻ അന്ദ്രൂസിന്റെ ആദ്യ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരത്തിലെ രാജപ്പൻ തെങ്ങുമൂടിനെ ആരും മറക്കാനിടയില്ല ആ കഥാപാത്രത്തെ വച്ച് ഒരു രണ്ടാം ഭാഗമായി ഇറങ്ങിയ ചിത്രമാണ് പത്മശ്രീ സരോജ് കുമാർ എന്ന ശ്രീനിവാസൻ ചിത്രം സൂപ്പർ താരം മോഹൻലാലിനെ കണക്കറ്റ് പരിഹസിച്ച ചിത്രമായിരുന്നുവെന്ന് അന്നത്തെ കാലത്ത് പൊതുവേ ആക്ഷേപം ഉണ്ടായിരുന്നു.

അതുകൊണ്ടു താനാണ് ആ സമയത് മോഹൻലാൽ ആരാധകർ ശ്രീനിവാസനെതിരെ തിരിയുകയും ചെയ്ത വിവാദ ചിത്രമായിരുന്നു ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമായ പത്മശ്രീ സരോജ് കുമാർ, കേണൽ പദവിയും, ആനക്കൊമ്പും ഉൾപ്പടെയുള്ള ലാൽ വിഷയങ്ങൾ ആക്ഷേപ ഹാസ്യമെന്ന നിലയിൽ ശ്രീനിവാസൻ തന്റെ ചിത്രത്തിലൂടെ പരാമർശിച്ചിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിൽ മോഹൻലാൽ പറയുന്നതിങ്ങനെ. ‘ഞാൻ ഇതൊന്നും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല, എന്നെക്കുറിച്ചല്ല ശ്രീനിവാസൻ അതിൽ പറഞ്ഞരിക്കുന്നതെന്ന് എനിക്ക് തോന്നിയാൽ പിന്നെ എന്താണ് പ്രശ്‌നം.എന്നെ സ്‌നേഹിക്കുന്നവർ ചിലപ്പോൾ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകാം, അദ്ദേഹം തന്നെ ഒരു പരിപാടിയിൽ ഇതിനെക്കുറിച്ച് പറഞ്ഞത്, മോഹൻലാലിനെ നേരിൽ കാണുമ്പോൾ ഇതിലും കളിയാക്കാറുണ്ടെന്നായിരുന്നു.’

അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ഒരു കാലത്തെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ ശ്രീനീവാസൻ സത്യൻ അന്തിക്കാട് ടീം ആണ് വീണ്ടും ഒന്നിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Most Popular