അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് അനിൽ ലോകത്ത് നിന്ന് വിടപറയുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടൻ മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖമാണ്. തന്റെ വീട് ഓർമകളെ കുറിച്ചും ബാല്യകാലത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്. ഇന്ന് അനിലിന്റെ വാക്കുകൾ പ്രേക്ഷകരിൽ വേദന സൃഷ്ടിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് അനിലിന്റെ സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ ഇതായിരുന്നു നടന്റെ കുടുംബം. അമ്മയുടെ തറവാടിനെ ചുറ്റിപ്പറ്റിയായിരുന്നു അനിലിന്റെ ബാല്യകാലം. സ്കൂൾ കാലമായപ്പോൾ അച്ഛനോടൊപ്പം ടൗണിലെ വാടക വീട്ടിലേയ്ക്ക് മാറി. സർക്കാർ ജീവനക്കാരായ അച്ഛന്റേയും അമ്മയുടേയും ജോലിസൗകര്യാർഥമായിരുന്നു വീട് മാറ്റം. എങ്കിലും എല്ലാ ആഴ്ചാവസാനവും തറവാട്ടിലേയ്ക്ക് വരുമായിരുന്നു.

അമ്മയ്ക്കൊപ്പം അച്ഛൻ പണിത വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. അമ്മയുടെ തറവാടിനടുത്തുള്ള സ്ഥലത്തായിരുന്നു വീട് വെച്ചത്. മുപ്പത് വർഷങ്ങൾക്ക് അപ്പുറവും ആ വീട്ടിൽ തന്നെയാണ് അനിലും അമ്മയും താമസിക്കുന്നത്. ചാനലിൽ സജീവമായ കാലത്ത് നെടുമങ്ങാട് തന്നെ സ്വന്തമായി ഒരു വീട് വെച്ചിരുന്നു. കൂടാതെ വട്ടിയൂർകാവിൽ കുറച്ച് സ്ഥലമുണ്ട്. അവിടെ ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അനിൽ പറഞ്ഞിരുന്നു. ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചാണ് അനിലിന്റെ മടക്കം.2020ലെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടെ

Most Popular

വിജയ് നസ്രിയ ആരാധകരെ സന്തോഷത്തിൽ മുക്കിക്കൊല്ലുന്ന വീഡിയോയാണിത് കാണാം

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ 'മാസ്റ്റർ' ജനുവരി 14 ന് റിലീസ് ചെയ്തു. വിജയ്, വിജയ് സേതുപതി, ആൻഡ്രിയ, മാലവിക മോഹനൻ, മാസ്റ്റർ സേതുപതി, ചന്ദനു, അർജുൻ ദാസ്, സഞ്ജീവ്,...

കുടുംബ വിളക്കിലെ വില്ലത്തി വേദികയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വളരെയേറെ പ്രചരത്തിലുള്ള സീരിയലാണ് കുടുംബ വിളക്ക്. നടി മീര വാസുദേവന് കുടുംബ വിളക്കിൽ പ്രധാന കഥാ പത്രത്തെ അവതരിപ്പിക്കുന്നത്.സീരിയലിലെ വില്ലത്തി വേഷം കൈകാര്യം ചെയ്യുനന്തു...

ഇതുമാത്രമല്ല ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’… ഇതിലും വലുതുണ്ടെന്ന് നടി…

രജനി ചാണ്ടി വൈകി മലയാള സിനിമ ടെലിവിഷൻ ലോകത്തേക്ക് വന്ന വ്യക്തിയാണ്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്....

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...