പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ് ഈ ചിത്രം. താരത്തിന്റെ സ്വന്തം മുത്തശ്ശിയാണ് പോസ്റ്ററിന് പ്രചോദനമായത്. മുത്തശ്ശിയുടെ പഴയ ചിത്രത്തിലേതു പോലെയാണ് ആൻഡ്രിയയുടെ വേഷവും ഇരിപ്പുമെല്ലാം.സത്യത്തിൽ ചിത്രത്തിൽ കണ്ടത് പോലെ അല്ല മുത്തശ്ശി എന്നും അതി സുന്ദരമായ ഇളം മഞ്ഞ മുടിയും നീല കണ്ണുകളും ഉള്ള അതി സുന്ദരിയായിരുന്നു മുത്തശ്ശി എന്നും ആൻഡ്രിയ ഓർക്കുന്നു.

മലയാളം തമിഴ് തെലുഗ് തുടങ്ങി ഒട്ടു മിക്ക തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നായികയാണ് ആൻഡ്രിയ . ആരക്കോണത്തുള്ള ഒരു ആം​ഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. ഹീതർ എന്നാണ് ആൻഡ്രിയയുടെ മുത്തശ്ശിയുടെ പേര്. തലയിലൊരു സ്കാർഫും കൈയിൽ വാച്ചും കെട്ടി വളരെ ​ഗൗരവ മുഖഭാവത്തിൽ ഇരിക്കുന്ന മുത്തശ്ശിയാണ് ചിത്രത്തിൽ. ഇതിന് സമാനമായി ഇതേ വേഷത്തിലാണ് ആൻഡ്രിയയേയും ചിത്രത്തിൽ കാണുന്നത്. മാത്രമല്ല ആൻഡ്രിയ തലയിൽ കെട്ടിയിരിക്കുന്നത് മുത്തശ്ശിയുടെ സ്കാർഫ് തന്നെയാണ്.

ആൻഡ്രിയ തന്നെ ആണ് പോസ്റ്റർ ഇങ്ങനെയാകാൻ ഉള്ള കാരണത്തെ കുറിച്ച് ആരാധകരെ അറിയിച്ചത് . സിനിമയെക്കുറിച്ച് മിസ്കിൻ ആദ്യമായി പറഞ്ഞപ്പോൾ തന്നെ അതിലെ പല കഥാപാത്രങ്ങൾക്കും പശ്ചാത്തലത്തിനും തന്റെ കുടുംബത്തിലെ അംഗങ്ങളുമാണ് സാഹചര്യങ്ങളുമായുള്ള സാമ്യത ചിന്തിച്ചത്. തന്റെ കുടുംബത്തെക്കുറിച്ചാണ് ഓർമവന്നത് എന്നാണ് ആൻഡ്രിയ പറയുന്നത്. തുടർന്ന് തന്റെ പൂർവികരുടെ ഫോട്ടോകൾ പരിശോധിക്കുകയും അത് മിസ്കിന് അയച്ചുകൊടുക്കുകയുമായിരുന്നു.അത് കണ്ടയുടൻ തിരികെ വിളിച്ചു അതിൽ തന്റെ മരിച്ചു പോയ മുത്തശ്ശിയുടെ ചെറുപ്പകാലത്തെ ചിത്രം അദ്ദേഹത്തിന് വല്ലാതെ ഇഷ്ട്ടപ്പെടുകയായിരുന്നു അതിൽനിന്നാണ് മുത്തശ്ശിയുടെ ചിത്രം മിഷ്കിൻ തിരഞ്ഞെടുത്തത്. അങ്ങനെ ആൻഡ്രിയുടെ കഥാപാത്രത്തിന് വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയായിരുന്നു.

Most Popular

ജസ്പ്രീത് ബുംറയുമായുള്ള മകളുടെ വിവാഹ റിപ്പോർട്ടുകളെക്കുറിച്ച് അനുപമ പരമേശ്വരന്റെ അമ്മയ്ക്ക് പറയാനുള്ളത്.

പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുമായി നടി അനുപമ പരമേശ്വരൻ ഗോവയിൽ വച്ച് വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഇരുവരും ഉടൻ...

60 വയസ്സുള്ള ബാലകൃഷ്ണയെ യുവ നടൻ അങ്കിൾ എന്ന് വിളിച്ചു മൊബൈൽ വലിച്ചെറിഞ്ഞും കൈ തട്ടിമാറ്റിയും ദേഷ്യം പ്രകടിപ്പിച്ചു സൂപ്പർ താരം വീഡിയോ കാണാം

സൂപ്പർ താരങ്ങളുടെ താര ജാഡയുടെ പാൽ അസഹനീയമായ വിഡിയോകളും ചിത്രങ്ങളും ധാരാളം പ്രചരിച്ചിട്ടുണ്ട് മുൻപും .ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെലുഗു സൂപ്പർ സ്റ്റാർ ബാലകൃഷ്ണയെ പ്രായം പരിഗണിച്ചു യുവ നടൻ...

ചിത്രത്തിന്റെ താഴേ അശ്ലീല കമെന്റ് “വടയക്ഷി ” എന്ന് വിളിച്ച ആൾക്ക് ചുട്ട മറുപടി നൽകി ഹെലൻ ഓഫ് സ്പാർട്ട.

ടിക് ടോക് തരംഗം കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ ധാരാളം ഓൺലൈൻ സെലിബ്രിറ്റികൾ ഉദയം ചെയ്തിരുന്നു. അവരിൽ വളരെ പ്രമുഖയായ ഒരാളാണ് ധന്യ രാജേഷ് , ഹെലൻ ഓഫ് സ്പാർട്ട ഹെലൻ ഓഫ് സ്പാർട്ട എന്ന...

ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ്...