ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു അനശ്വരയുടെ പുറകെ പിന്നെയും സൈബര്‍ ആങ്ങളമാര്‍: മറുപടി ആവര്‍ത്തിച്ച്‌ താരവും

Advertisement

ഒരാളുടെ വസ്ത്രധാരണം അതയാളുടെ സ്വാതന്ത്ര്യമാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇവിടെ കെടുത്തുന്നത് എന്ന് ഇപ്പോൾ നമുക്ക് തോന്നിപ്പോകും .സദാചാരം വല്ലാതെ അതിരു കടക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് അടുത്തയിടെ നടി അനശ്വര രാജൻ നേരിട്ട സൈബർ ആക്രമണങ്ങൾ. കുറച്ചു നാൾക്കു മുന്നേ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടി ഇട്ട ചിത്രങ്ങളിൽ നടിയുടെ വസ്ത്രത്തിന്റെ ഇറക്കകുറവിനെ പരിഹസിച്ചും ആക്ഷേപിച്ചും ഒരുപറ്റം ആൾക്കാർ രംഗത്തെത്തിയിരുന്നു.താൻ എന്ത് ചെയ്യുന്നു എന്ന് മറ്റുള്ളവർ ശ്രദ്ധിക്കണ്ട എന്നും അതിൽ വിഷമിക്കാതെ സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കാനുമായിരുന്നു നടിയുടെ ഉപദേശം അതേ സിനിമ മേഖലയിലുള്ള ഒരുപാട് യുവ നടിമാർ ശക്തമായ പിന്തുണ അനശ്വരക്കു നൽകി ‘വീ ഹാവ് ലെഗ്സ്’എന്ന ഹാഷ് ടാഗ് ക്യാംപെയിനിനു സൈബറിടത്തില്‍ തുടക്കം കുറിച്ചത് ഇതിനു ശേഷമാണ് .

അതിനുശേഷവും അനശ്വരക്കെതിരായ ആക്രമണങ്ങൾക്കു ഒരു കുറവുമുണ്ടായിരുന്നില്ല അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കൽ കുറിച്ചത്. ഈ നിരയിലേക്ക് പിന്തുണയുമായി അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ​ഗായിക ​ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ​ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവർ സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക് നല്ലൊരു മറുപിടിയും നൽകി.

ഇപ്പോഴിതാ അനശ്വര പങ്കുവച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെയും കൂടിയിരിക്കുകയാണ് സൈബര്‍ ആങ്ങളമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം നിരവധി വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ അനശ്വര തക്കതായ മറുപടിയും നല്‍കാറുണ്ട്. അനശ്വര ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി ഇപ്പോള്‍ പങ്കുവെച്ച ചിത്രം ആഫ്റ്റര്‍ ബാത്ത് ടവ്വല്‍ അണിഞ്ഞു നിന്നുകൊണ്ടുള്ള മിറര്‍ സെല്‍ഫി ചിത്രങ്ങളാണ്. കാലു കാണുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്.

ധരിചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന പേരില്‍ നേരത്തെ നേരിട്ട അധിക്ഷേപങ്ങളെ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ് അനശ്വര രാജന്‍ ഇപ്പോള്‍. രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം എത്തിയപ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേ എന്നുമാണ്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകള്‍ കഥാപാത്രമായി മലയാള സിനിമയിലേക്ക് വന്ന അനശ്വര രാജന്‍ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.അനശ്വര നായികയായി എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയയായ നടിയായി മാറിയത്. നടിയുടെ രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019ലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തീയേറ്ററുകളിലെത്തിയത്. വലിയ വിജയം ആണ് ചിത്രം നേടിയത്. ചിത്രം നേടിയത് 50 കോടിയിലേറെ കളക്ഷനാണ്. ശക്തമായ നിലപാടുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ടും അനശ്വര സോഷ്യല്‍ മീഡിയയുടെ കൈയ്യടിയും പൊതുസമൂഹത്തിന്റെ പിന്തുണയും നേടിയിട്ടുണ്ട്.

ഓൺലൈൻ സദാചാരവും ആങ്ങള ചമയലും ഈ അടുത്ത കാലത്തായി വല്ലാതെ അധികരിച്ചിട്ടുണ്ട് .ലോകം മുഴുവനും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യതക്കുമായുള്ള പോരാട്ടങ്ങളും പ്രയത്നങ്ങളും നടക്കുന്ന ഈ കാലത്തു നമ്മുടെ നാട്ടിൽ കാര്യങ്ങളെ പിന്നോട്ടടിക്കുന്ന നിലപാടുകളാണ് ഒരു വിഭാഗം ഞങ്ങളുടെ സ്ഥായിയാ ഭാവം.എന്തെക്കെയോ കെട്ടിപൊതിഞ്ഞു വാക്കാനുണ്ട് സ്ത്രീ ശരീരത്തിനുള്ളിൽ എന്ന ഒരു നിലപാടിലാണ് അവരിപ്പോഴും. പക്ഷേ തൊഴിലിടങ്ങളിൽ അവൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും അസമത്വവും ഒന്നും ചോദ്യം ചെയ്യാൻ ആരും തയ്യാറാവുന്നുമില്ല .ഇപ്പോഴും വേട്ടക്കാരുടെ ഒപ്പം നില്ക്കാൻ ആണ് ഇക്കൂട്ടർക്ക് താല്പര്യം .ഇത്തരക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ് പരിതാപകരം .തങ്ങളോട് ഒരു പരിചയമോ ബന്ധമോ ഒന്നുമില്ലാത്ത വ്യക്തികയുടെ പോലും സ്വോകാര്യതയിലും ഇഷ്ടാനിഷ്ടങ്ങളിലുമൊക്കെ അനാവശ്യമായി കയറി അഭിപ്രായം പറയുന്ന ഇക്കൂട്ടർ സ്വന്തം വീട്ടില സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ചവിട്ടി മെതിക്കും എന്നുള്ളതിൽ യാതൊരു തർക്കവുമുണ്ടാകില്ല . മകളായാലും ഭാര്യ ആയാലും സഹോദരി ആയാലും അമ്മയായാലും ആരോ സ്ത്രീയും ഒരോ വ്യക്തികളാണ് അവർക്കു അവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യവും അവകാശവും ഉണ്ട് എന്നും അതിൽ കയറി അനാവശ്യമായി ഇടപെട്ടു തന്റെ ഇഷ്ടനുഷ്ടങ്ങൾക്കനുസൃതമായി അവരെ മെരുക്കിയെടുക്കുന്നതു പ്രാകൃതമായ കാട്ടാള നീതി ആണ് അങ്ങനെയുള്ളിടത്തു നിന്ന് നിങ്ങൾക്കൊരിക്കലും സ്നേഹവും ആത്മാർത്ഥതയും ഒരിക്കലും ലഭിക്കുകയില്ല എന്നത് ഇത്തരം ചിന്തയുള്ള എല്ലാവരും മറക്കാതിരിക്കുന്നതു നല്ലതാണ്

Most Popular