പ്രശസ്ത തെലുങ് നടി അനസുയ ഭരദ്വാജ് മലയാളത്തിലേക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അനസുയ ഭരദ്വാജ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കോളിവുഡില്‍ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലൂടെ അവര്‍ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
രണ്ടു siima അവാർഡുകളും ഒരു നന്ദി അവാർഡും ഒരു ഫിലിം ഫെയർ അവാർഡുമുൾപ്പടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് അനസൂയ. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു. .അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ഭീഷ്മപര്‍വ്വം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ചർച്ചയായിരുന്നു.
‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധായകന് മധു സി നാരായണന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദേവദാത്ത് ഷാജിക്കൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.