വാപ്പ വേറെ കല്യാണം കഴിച്ചെന്നു വച്ച്‌ ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല: മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല: അനാര്‍ക്കലി പറയുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. നടി അനാര്‍ക്കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ രണ്ടാം വിവാഹം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു അതിനു പ്രധാന കാരണം അനാർക്കലി താനാണ് അവരുടെ വിവാഹ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് പങ്ക് വെച്ചിരുന്നു . വാപ്പയുടെ വിവാഹത്തില്‍ അനാര്‍ക്കലിയും സഹോദരി ലക്ഷ്മിയും പങ്കെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അനാര്‍ക്കലി വാപ്പയ്ക്കും കൊച്ചുമ്മയ്ക്കും ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വാപ്പയുടെ വിവാഹ വാര്‍ത്ത അറിഞ്ഞതുമുതല്‍ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കുകയാണ് അനാര്‍ക്കലി.

ഒരു ഇൻസ്റ്റാഗ്രാം വിഡിയോയാണ് ആണ് അനാർക്കലി കാര്യങ്ങൾ പറയുന്നത്. “ഇന്നലെ ഞാന്‍ എന്റെ ഉപ്പയുടെ വിവാഹത്തെക്കുറിച്ച്‌ ഒരു സ്റ്റോറി ഇട്ടിരുന്നു. ആ സ്റ്റോറി പോസ്റ്റ് ചെയ്തതിന് ശേഷം കുറേ കാര്യങ്ങള്‍ സംഭവിച്ചു, കുറേ വാര്‍ത്തയൊക്കെ വന്നു. എനിക്കത് വളരെ നോര്‍മല്‍ ആയിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ഇത്തരം കാര്യങ്ങള്‍ നോര്‍മലൈസ് ചെയ്യാന്‍ പറ്റുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.. എനിക്കും കുറേ മെസേജുകള്‍ ഒക്കെ വന്നു, ഇതിനു മുന്‍പ് എന്റെ പാരന്റ്സ് തമ്മില്‍ എന്താണ് സംഭവിച്ചത് എന്നൊന്നും ഞാന്‍ അഡ്രസ് ചെയ്തിട്ടില്ല.”

“എന്റെ ഉമ്മയും വാപ്പയും ഒരു വര്‍ഷമായി പിരിഞ്ഞുജീവിക്കുകയാണ്, 30 വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷം. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്, ഞാനും ചേച്ചിയും വാപ്പയെ വീണ്ടും കല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു. അവസാനം വാപ്പ തന്നെ മനസ്സിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടെത്തി, വിവാഹം ചെയ്തു. അതാണ് സംഭവിച്ചത്. മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല, ഡിവോഴ്സ് ആയതിനു ശേഷം വേറെ കല്യാണം കഴിച്ചതാണ്.”

“ഇന്നലെ കുറേപേര് എന്റെ ഉമ്മയെ വിളിച്ച്‌ “ലാലീ, വിഷമിക്കേണ്ട” എന്നു വിളിച്ച്‌ സംസാരിക്കുന്നുണ്ട്. ഇവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്റെ അമ്മ സൂപ്പര്‍ കൂളാണ്, മൊത്തത്തില്‍ അടിപൊളിയാണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് തകര്‍ന്നുപോവുന്ന ആളൊന്നുമല്ല ഉമ്മ. ഒരിക്കലും തകരുകയുമില്ല.”

Most Popular

പറ്റിയാൽ ബിഗ് ബോസിൽ നിന്ന് ഒരു കല്യാണം കഴിക്കാൻ ശ്രമിക്കണം, കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലെ പുതിയ മത്സരാർത്ഥി ലക്ഷ്മി ജയന്റെ ആഗ്രഹങ്ങൾ ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ബിഗ്‌ബോസ് ഷോയിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.സോഷ്യൽ...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

താരത്തെ സ്‌ക്രീനില്‍ കണ്ടതും ‘തലൈവ’ എന്നലറി വിളിച് വിജയ്! വിജയ്‌യുടെ ഇഷ്ട നടന്‍ ഈ യുവതാരം!

തമിഴ് ആരാധകരുടെ പ്രീയപ്പെട്ട ദളപതിയാണ് വിജയ് ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും അങ്ങനെ തന്നെ . സിനിമ താരങ്ങൾക്കു പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയ്‌യുടെ പ്രിയപ്പെട്ട താരങ്ങളിലൊന്ന് ഒരു ബോളിവുഡ്...

ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍...