ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ കയ്യിലെ ടാറ്റൂവിനെക്കുറിച്ചു പലരും ചോദിക്കാറുണ്ടെന്നും അത് ഒരു ബന്ധത്തിന്റെ അടയാളമാണെന്നും അമൃത പങ്കുവയ്ക്കുന്നു.

അമൃതയുടെ വാക്കുകൾ ഇങ്ങനെ ‘എന്റെ കൈയ്യ്‌യില്‍ ഈ ടാറ്റൂ കണ്ടിട്ട് പലരും പല അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്. ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. അത് ബ്രെയ്ക്ക് അപ്പ്‌ ആയി. ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യില്‍ നിന്നും മായ്ച്ചു കളഞ്ഞു അതാണ് ഈ ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ കൂടെ മാറാനുണ്ട്. നിലവില്‍ ആരുമായും ഞാന്‍ പ്രണയത്തില്‍ അല്ല. ഒരുപാട് കഷ്ടാപെട്ടിട്ടാണ് ഈ ഒരു മേഖലയില്‍ എത്തിയത്. ആദ്യമൊക്കെ നല്ലൊരു കോസ്‌റ്റ്യൂമിനു തന്നെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരുന്നു.’ അമൃത പറയുന്നു

Most Popular

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...

100 ദശലക്ഷം ക്ലബിൽ ചേരുന്ന വിജയ് യുടെ ആറാമത്തെ ഗാനം

YouTube വീഡിയോ സൈറ്റുകളുടെ വരവോടെ, ആളുകൾ ടിവിയിൽ പാട്ടുകൾ കാണുന്നതിനേക്കാൾ കൂടുതൽ ആവശ്യമുള്ളപ്പോഴെല്ലാം YouTube- ൽ പാട്ടുകൾ കാണുന്നു. അതിനാൽ, നിരവധി ഗാനങ്ങൾ വീണ്ടും വീണ്ടും കാണുകയും കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. 'മാരി...

ആ ട്രോളിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദി..;നടി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന ചിത്രം മൂന്നു കഴിവുറ്റ നായിക നടിമാരെയാണ് മലയാളത്തിന് സമ്മാനിച്ചത് സായി പല്ലവി ,അനുപമ പരമേശ്വരൻ,മഡോണ സെബാസ്റ്റ്യന്‍.മറ്റു രണ്ടു പേരും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നടിമാരാണ് മഡോണ പക്ഷേ...