‘ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം’; കരിക്കിലെ സുന്ദരി അമേയയുടെ പോസ്റ്റിനു വലിയ പിൻതുണ

കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. തമാശ രൂപേണയുള്ള വാക്കുകളും ശക്തമായ വാക്കുകളും ഒരേപോലെ ഉപയോഗിക്കുന്ന അമേയയുടെ പുത്തന്‍ ക്യാപ്ഷനാണിപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളാണ് ഏറ്റവും പുതുതായി അമേയ പങ്കുവച്ചിരിക്കുന്നത്. മിക്ക ആളുകളുടേയും ആദ്യത്തെ ശകടം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ് അമേയ പറയുന്നത്. അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടുതന്നെ പോകുന്നു എന്നതാണ്. ക്യാപ്ഷന് കയ്യടികളുമായി ഒരുപാട് പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അതുപോലെ തന്നെ മോട്ടിവേഷന്‍ അറ്റ് പീക്ക് എന്നാണ് ചിലര്‍ പറയുന്നത്.

Most Popular

ബാഹുബലിയുടെ മാതാവ് ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റില്‍ ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ വലിയൊരു മാറ്റത്തിനു കാരണമായ ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമ മേഖലയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല...

500 കോടി രൂപ രാമായണ ചിത്രത്തിന് അവതാർ ക്രൂ വരുന്നു

ഇന്ത്യയിലെ രണ്ട് മഹത്തായ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവ ചിത്രീകരിക്കാൻ പല സിനിമ നാളായി ശ്രമിക്കുന്നുണ്ട്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച രാമായണ ചിത്രമാണ് അതിലൊന്ന്. 500 കോടി രൂപ മുടക്കി...

വെളിയിലിറങ്ങുമ്പോൾ ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം! പക്ഷേ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്… വെളിപ്പെടുത്തലുമായി രമ്യ

ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ ഏറ്റവും പ്രശനങ്ങളുണ്ടാക്കിയ മത്സരാർത്ഥി ആരാണ് എന്നുള്ളത് ആരോട് ചോദിച്ചാലും ഒറ്റ ഉത്തരം മാത്രമേ ഉള്ളു അത് ഫിറോസ് ഖാൻ എന്നാണ് വൈൽഡ് കാർഡ് എൻട്രിയിലാണ് താര ദമ്പതികൾ...

സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ സ്വപ്നം കണ്ട് അനശ്വര, ഫോട്ടോകൾ വൈറൽ

ഷോർട് ധരിച്ചു കാലുകൾ കാണിച്ചു ഫോട്ടോ ഇട്ടതിനു വൻ സൈബർ ആക്രമണം നേരിട്ട താരമാണ് മലയാളികളുടെ സ്വന്തം അനശ്വര. തണ്ണീർമതാണ് ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ...