താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ എ എൽ വിജയ് യുമായി 2014 വിവാഹിതയായ നടി 2017 ൽ വിവാഹ മോചനം നേടിയിരുന്നു.പ്രണയ വിവാഹമായിരുന്നു ഇവരുടേത് . തുടർന്ന് പല തരത്തിലുമുള്ള വിവാദങ്ങളിൽ ആംല പോയി പെട്ടിരുന്നു . അമലയുടെ തമിഴ് ചിത്രമായ ആടെ യിൽ നഗ്നയായി അഭിനയിച്ചത് വലിയ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു .പക്ഷേ അത്തരം കരുത്തുറ്റ ഒരു വേഷം ചെയ്യാൻ അവർ കാണിച്ച ധൈര്യത്തിന് വലിയ പ്രശംസയും ലഭിച്ചിരുന്നു.

ഇപ്പോൾ വീണ്ടും അല്മല വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് ഗായകന്‍ ഭവ്നിന്ദര്‍ സിങ്ങിനെതിരെ ന‌ടി അമല പോള്‍ നിയമനടപടിക്ക് ഒരുങ്ങി എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേൾക്കുന്നത് . ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അമല പരാതി നൽകിയിരിക്കുന്നത് .കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭവ്നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദമായത്. അന്ന് ഭവ്നിന്ദര്‍ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇരുവരും ഒന്നിച്ചു പരമ്പരാഗത വിവാഹ വേഷങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്ക് വച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ഈ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പരമ്ബരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി​ദ്ധരിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പക്ഷേ അന്ന് അമലയുടെ വിവാഹം വീണ്ടും കഴിഞ്ഞിരുന്നു എന്നും മുൻപ് പലപ്പോഴും അമല താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് ഭവ്നിന്ദര്‍ ആയിട്ടാകാം എന്ന് മാധ്യമങ്ങൾ തെറ്റിദ്ധരിച്ചിരുന്നു.

പക്ഷേ അന്ന് ഈ വാര്‍ത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല. അതും സംശയത്തെ കൂട്ടി. എന്നാല്‍ താരം ഇപ്പോൾ പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് ഭവ്നിന്ദര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ്. പങ്കുവച്ച്‌ അല്‍പസമയത്തിനകം തന്നെ ഭവ്നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.ഇപ്പോള്‍ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് അമല. ഭവ്നിന്ദര്‍ സിങ്ങിനെതിരെ നല്‍കിയ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.ആടൈ സിനിമയുടെ പ്രമോഷന്‍ സമയത്ത് താന്‍ ഒരാളുമായി അഗാധ പ്രണയത്തിലാണെന്ന് അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞിരുന്നു. ആ വ്യക്തിയുമായി വിവാഹം ഉടനുണ്ടാകുമെന്നു പറഞ്ഞപ്പോൾ ആ അടുത്ത് തന്നെ ഭാവിന്ദർ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്ക് വച്ചിരുന്നു.വളരെ പെട്ടന്ന് ചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ അത് രഹസ്യമായി നടത്തിയ വിവാഹമെന്നു വരെ മാധ്യങ്ങളും സോഷ്യൽ മീഡിയയും ആഘോഷിച്ചു .അത് കൂടാതെ ഇരുവരും പല സ്ഥലത്തും ഒന്നിച്ചു കണ്ടപ്പോൾ ഉണ്ടായ തെറ്റിധാരണകൾ ആണ് ഇവയെല്ലാം എന്നാണ് ഇപ്പോൾ മനസിലാകുന്നത് . അതോടൊപ്പം ഇപ്പോൾ അമല പറയുന്നത് തന്നെ അപകീർത്തിപ്പെടുത്താൻ ഭവ്നിന്ദര്‍ മനപ്പൂർവ്വം ഉണ്ടാക്കിയതാണ് ഇതെല്ലാമെന്നാണ് ,ആ ചിത്രങ്ങൾ ഒരു ഫോട്ടോഷൂട്ടിന്റെ ആയിരുന്നു എന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്ത പ്രവർത്തി ആണെന്നുമാണ് കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത് .

പക്ഷെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുനന്തു ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ്

Most Popular

ആ ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയിൽ വന്നത്,ഇപ്പോൾ എനിക്ക് 19 വയസ്സ്, അത് ഞാൻ നേടും സാനിയ ഇയ്യപ്പൻ

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും...

സിനിമയിൽ നിന്നുള്ള തന്റെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ അന്തം വിട്ട് ആ​രാ​ധ​ക​ര്‍

ഒരുകാലത്തു മലയാള സിനിമയിലെ നായിക സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതു ഭാവവുമായി വന്ന താരമായിരുന്നു കാവ്യാ മാധവൻ.നടൻ ദിലീപ് മായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം മൂലം പതുക്കെ പതുക്കെ സജീവ സിനിമ അഭിനയത്തിൽ നിന്നും നടി...

ഭൂമിയിലുള്ള ഈ 15 സ്ഥലങ്ങളിൽ ഗ്രാവിറ്റി ഇല്ല അതായതു വസ്തുക്കൾ പറന്നു നടക്കും -വീഡിയോ കാണുക

ഭൂമിയിൽ ഗ്രാവിറ്റി അഥവാ ഗുരുത്വഘർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും അല്ലേ. ഭൂമിയിലുള്ള ഓരോ വസ്തുവിനെയും പറന്നു പോകാതെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത് ഭൂമിയുടെ കാന്തിക ബലമാണ് അതിനെയാണ്...

സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിന്‍ കടല്‍ത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയര്‍; വീഡിയോ വൈറലാക്കി ആരാധകര്‍

മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നേടിയ താരം അഭിനയ ജീവിതത്തിന്റെ രണ്ടാം വരവ് ഗംഭീരമാക്കി മുന്നേറുകയാണ് താരം. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ...