അമലയുമൊത്തുള്ള ഒരു ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ല; മുൻ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍ സിങ്ങിനെ വിലക്കിയിരിക്കുകയാണ് ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാർ അടുത്ത വാദം ഡിസംബർ 22 ലേക്ക് മാറ്റി.

അമലയും ഗായകൻ ഭവ്നിന്ദര്‍ സിംഗും പ്രണയത്തിലാണെന്ന് വാർത്ത കുറച്ചു നാൾ മുൻപ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പലപ്പോഴും ഇരുവരുമൊത്തുള്ള ചിത്രങ്ങളും ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. അതോടൊപ്പം വാർത്തയെ സാധൂകരിക്കുന്ന തരത്തിൽ ആടൈ സിനിമയുടെ പ്രമോഷൻ സമയത്ത് താൻ പ്രണയത്തിലാണെന്ന് അമല പോൾ വെളിപ്പെടുത്തിയിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍.

അമലയുടെ വാക്കുകൾ ഇങ്ങനെയാണ് “ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,” അമല വെളിപ്പെടുത്തി. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു.

“യഥാര്‍ത്ഥ സ്‌നേഹം എന്റെ മുറിവുണക്കാന്‍ സഹായിച്ചു. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്‌നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു.” പക്ഷേ അമല ഈ പറഞ്ഞത് ഭാവ്നിന്ദർ നെ കുറിച്ചാണോ എന്നത് ഉറപ്പില്ല.

കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത വിവാഹ ചിത്രങ്ങൾ അണിഞ്ഞു വധൂവരന്മാരെ പോലെ നിൽക്കുന്ന അമലയും ഭാവനിന്ദറും അതായിരുന്നു ചിത്രങ്ങൾ. അതോടെ അതിരുവരുടെയും വിവാൻ കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെ ഉറപ്പിക്കുന്ന തരത്തിൽ ഈ ചിത്രങ്ങൾ ഭാവ്നിന്ദർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആ ചിത്രങ്ങൾ പങ്ക് വെക്കുകയുംഎം പെട്ടന്ന് താനാണ് നീക്കം ചെയ്യുകയും ചെയ്തു.ഇതോടെയാണ് കൂടുതൽ വാർത്തയായത്. ഈ വാർത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല.

Most Popular

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...

മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം

90 കളിൽ മലയാളത്തിലെ സൂപ്പർ തിളങ്ങിയ താരമാണ് ഉർവ്വശി പക്ഷേ ഉർവശിക്ക് അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട്...

‘പെണ്ണിന്റെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല..’; ജോർജ് കുട്ടിയുടെ ഭാര്യ റാണിയോട് യുവതിയ്ക്ക് പറയാനുള്ളത്, വൈറലായി കുറിപ്പ്!

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലെ തൊടുപുഴയിൽ നടക്കുകയാണ്.അതിനിടയിൽ സിനിമയുടെ...

മറ്റൊരു സ്ത്രീയുടെ ഭർത്താവുമായി പ്രണയബന്ധം വെച്ച നയന്‍താരയാണോ, ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്, നയന്താരക്കെതിരെ രൂക്ഷ വിമർശനവുമായി ;മീര മിഥുന്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം നയൻതാര.വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു ഒരുകാലത്തു നയൻതാര .തമിഴ് നടൻ ചിമ്പുവുമൊത്തുള്ള പ്രണയം മുതൽ ഗോസ്സിപ് കോളങ്ങളിൽ സ്ഥിരം തലക്കെട്ടായിരുന്നു നയൻ‌താര. ആ...