മലയാളത്തിലെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ‘പുഷ്‍പ’യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

തെലുങ്കിലെ സൂപ്പർ താരമായ അല്ലു അർജുൻ മലയാളികൾക്കും പ്രീയങ്കരനാണ് ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ പ്രീയ താരമായി മാറുകയായിരുന്നു അല്ലു അർജുൻ. അല്ലു അർജുനനെ അങ്ങനെ മലയാളികൾ സ്നേഹത്തോടെ മല്ലു അർജുൻ എന്നും വിളിക്കാറുണ്ട്. അല്ലുവിനെ എല്ലാ ചിത്രനഗലും മൊഴിമാറ്റി മലയാളത്തിലും മറ്റു പല ഇന്ത്യൻ ഭാഷയിലും ഇറക്കാറുണ്ട്.ഹിന്ദിയിലും അല്ലു അർജുൻ ധാരാളം ആരാധകരുണ്ട്. പ്രശസ്ത തെലുഗു സംവിധായകൻ സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പുഷ്‍പ’യില്‍ അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പുഷ്‍പയിലെ അഭിനയത്തിന് അല്ലു വാങ്ങുന്നത് 60 മുതല്‍ 70 കോടി രൂപ വരെയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്ലുവിനെ അവസാനം റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘അല വൈകുണ്ഠപുരമുലൂ’ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രം രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍.

ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ് മെന്റ് മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പുഷ്പ. പ്രതിനായക വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രീയ താരം ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും പ്രത്യേക ആവേശമാണ്. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Most Popular

അമലയുമൊത്തുള്ള ഒരു ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ല; മുൻ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍...

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...