അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ആദ്യ ഗാനം എത്തി : ഞെട്ടിപ്പിച്ചു എന്ന് ആരാധകർ

Advertisement

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ത റൈസിന്റെ ആദ്യ ഗാനം എത്തി. 5 ഭാഷകളിലായി പുറത്തിറക്കുന്ന ചിത്രം ബിഗ് ബൗഡ്ജെറ്റിലാണ് തയ്യാറാവുന്നത്. അഞ്ചു പ്രമുഖ ഭാഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. തമിഴില്‍ ഓട് ഓടു ആട്, തെലുങ്കില്‍ ഡാക്കോ ഡാക്കോ മേക്ക, മലയാളത്തില്‍ ഓടു ഓടു ആടേ, ഹിന്ദിയില്‍ ജാഗോ ജാഗോ ബക്രേ, കന്നഡയില്‍ ജോക്കെ ജോക്കെ മേകെ എന്നിങ്ങനെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം കംപോസ് ചെയ്തിരിക്കുന്നത്.

പുഷ്പയുടെ (Pushpa) ആദ്യ ഭാഗം Pushpa The Rise ഡിസംബറില്‍ ക്രിസ്മസിന് റിലീസായി ആണ് എത്തുന്നത്. നേരത്തെ ഓഗസ്റ്റ് 13ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ഷൂട്ടിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും റിലീസ് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളം ,തമിഴ്,തെലുങ്ക് കന്നഡ എന്നീ നാല് തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയുലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലങ്കാനയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മാസമായിരുന്നു നിര്‍ത്തിവെച്ചിരുന്ന പുഷ്പയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചത്.ചിത്രത്തില്‍ നായകനായ അല്ലു അര്‍ജുനന്‍ പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളുക്കുന്ന ലുക്കിലാണ് താരം സിനിമയിലെത്തുന്നത്.മലയാള നടൻ ഫഹദ് ഫാസിലാണ് പുഷ്പയില്‍ വില്ലനായി വേഷമിടുന്നത്. തെന്നിന്ത്യന്‍ നായിക രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. സൂപ്പര്‍ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ അഭിനയിക്കുന്നത്.

ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഷൂട്ടിങ് തുടര്‍ന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Most Popular