കുറ്റമെല്ലാം എന്റേതാണ് ഞാൻ എല്ലാ അതിർ വരമ്പുകളും ലംഘിച്ചു- പ്രിയങ്ക ചോപ്രയുമായുള്ള പ്രണയതകർച്ചയെ കുറിച്ച് മുൻ കാമുകൻ

208

ലോക സൗന്ദര്യ മത്സരത്തിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയതിന് ശേഷം ബോളിവുഡ് സിനിമ ലോകത്തേക്ക് എത്തിയ താരമാണ് പ്രിയങ്ക. കരിയറിന്റെ തുടക്കത്തിൽ ഒരു വെല്ലുവിളി നിറഞ്ഞ വേഷം ഏറ്റെടുത്ത ഒരു വാൻ വിജയമാക്കിയ താരം ആണ് പ്രിയങ്ക. പ്രതിഭ കൊണ്ട് കൈയ്യടി നേടിയ പ്രിയങ്ക ഒരു ബോളിവുഡ് സൂപ്പർഹീറോയിൻ ആയി വളരുകയായിരുന്നു. പിന്നീട് ഹോളിവുഡിലെത്തിയ പ്രിയങ്ക അവിടെയും സാന്നിധ്യമായി. ഇന്ന്, ലോകമെമ്പാടും ആരാധകരുള്ള ഒരു ആഗോള ചിഹ്നമാണ് പ്രിയങ്ക ചോപ്ര.

പ്രമുഖ പോപ്പ് സംഗീതജ്ഞൻ നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. പ്രിയങ്കയേക്കാൾ പത്തു വയസ്സിനു മുകളിൽ പ്രായക്കുറവുള്ള ആളാണ് നിക്ക്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ആരാധകർ വാൻ തോതിൽ ആഘോഷമാക്കിയ ഒന്നായിരുന്നു.എന്നാൽ പ്രിയങ്കയുടെ ജീവിതത്തിലെ ആദ്യ കാമുകൻ നിക്ക് ജോണസല്ല. നിക്കുമായി പ്രണയത്തിലാകുന്നതിന് മുമ്പ് പ്രിയങ്ക നിരവധി താരങ്ങളുമായി പ്രണയത്തിലായിരുന്നു. പ്രിയങ്കയും ഹർമൻ ബവേജയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിൽ ചർച്ചാവിഷയമായിരുന്നു.2008 -ൽ പുറത്തിറങ്ങിയ ലവ് സ്റ്റോറി 2050 -ന്റെ സെറ്റിൽ പ്രിയങ്കയും ഹർമാനും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. ഹർമന്റെ ആദ്യ ചിത്രമായിരുന്നു അത്. എന്നാൽ രണ്ടാമത്തെ ചിത്രം പൂർത്തിയായതോടെ ഇരുവരും തമ്മിലുള്ള പ്രണയം അവസാനിച്ചു. ഇരുവരും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ചർച്ചാവിഷയമായിരുന്നു. ഹർമൻ തന്നെ പിന്നീട് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർമൻ ബവേജ മനസ്സ് തുറന്നു. “എല്ലാ കുറ്റവും എന്റേതുമാത്രമാണ് അവൾക്കായി കുറച്ചു സമയം മാറ്റി വെക്കാൻ അവൾ എന്നോട് പറഞ്ഞിരുന്നു. പക്ഷേ എനിക്കതു സാധിച്ചില്ല. രണ്ടു ചിത്രങ്ങൾ തുടരെ പരാജയമായപ്പോൾ മൂന്നാമത്തെ ചിത്രം നന്നായി വാരം ഞാൻ പൂർണമായും സിനിമയിൽ മുഴുകിപ്പോയി. വാസ്തവത്തിൽ, ആശു സർ പോലും അഭിനേതാക്കളെ ഇത്രയൂം തന്റെ സിനിമയിൽ മുഴുകാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. ഞാൻ എല്ലാ ഘട്ടത്തിലും ഞാൻ ഭാഗമായിരുന്നു. ”ഹർമൻ പറഞ്ഞു.

ഹർമാന്റെ മൂന്നാമത്തെ ചിത്രത്തിലും പ്രിയങ്കയായിരുന്നു നായിക. ഒരു വേർപിരിയലിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് ഹർമൻ ബവേജ അന്ന് വിശദമാക്കിയിരുന്നു.ഞങ്ങൾ പ്രണയത്തിലാണോ അല്ലയോ എന്നത് ഒരിക്കലും ജോലിയെ ബാധിക്കാറില്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും നല്ല ബന്ധമുണ്ട്. അവളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു നല്ല അനുഭവമായിരുന്നു.” വ്യക്തി ബന്ധങ്ങൾ ജോലിയെ ബാധിക്കില്ല, “അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ചോപ്രയും ഹർമൻ ബവേജയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ സൽക്കാരം മുംബൈയിൽ നടന്നപ്പോഴും ഹർമൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. അതേസമയം, ഏറെ പ്രതീക്ഷകളോടെ അവതരിപ്പിക്കപ്പെട്ട ഹർമന്റെ കരിയർ അത്ര ശുഭകരമായിരുന്നില്ല. ആദ്യ സിനിമ ലവ് സ്റ്റോറി 2050 ആയിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഡിഷ്ക്യൂ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. പിന്നീട് ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശോഭിക്കാനും ഹർമൻ ഒരു കൈ നോക്കിയിരുന്നു.

അതേസമയം, പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം മെട്രിക്സ് റെസറക്ഷൻസ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു . ജീ ലെ സാറയ്‌ക്കൊപ്പം ബോളിവുഡിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് പ്രിയങ്ക. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫർഹാൻ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീ ലെ സാറ ഒരു റോഡ് സിനിമയാണ്.