ഇനിയും ഇത്തരം ചിത്രങ്ങള്‍ എടുക്കും, തന്റെ അടിവസ്ത്രം മാത്രം ധരിച്ച ചിത്രങ്ങള്‍ പ്രചരിച്ചതില്‍ പ്രതികരണവുമായി അക്ഷര ഹസന്‍

Advertisement

കമലഹാസന്റെ രണ്ടു പെൺമക്കളിൽ മൂത്തവളാണ് അക്ഷര ഹാസൻ.കമല ഹാസന്റെ ഇളയമകൾ ശ്രുതി ഹാസനും ബോളിവുഡിലെ താരറാണിയാണ്.അക്ഷര അഭിനയത്തിൽ മാത്രമല്ല നിർമ്മാണവും സംവിധാനവുമൊക്കെ പരീക്ഷിക്കുകയാണ്. പൊതുവേ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം ഇപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്.മിക്കതും ടെക്നോളജിയുടെ കാണാപ്പുറങ്ങളിലൂടെ ക്യാബറെ ക്രിമിനലുകൾ താരങ്ങളുടെ മൊബൈൽ ഫോണോ മറ്റോ ഹാക്ക് ചെയ്തെടുത്തു പ്രചരിപ്പിക്കുകയാണ് പതിവ്.

അത്തരത്തിൽ ഉള്ള സൈബർ ആക്രമണത്തിന് കുറച്ചു നാൾ മുൻപ് ഇരയായിരിക്കുകയാണ് അക്ഷര ഹാസനും.താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ ആണ് ചോർന്നത് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. അക്ഷര ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്‍തതെന്നോ എന്തിനാണ് ചെയ്‍തതെന്നോ ഇതുവരെ കണ്ടെത്താനായില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത്.നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസൻ പറയുന്നു.ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്- അക്ഷര ഹാസൻ പറയുന്നു.

താൻ ഒരു ചലച്ചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും അത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. ഇതുപോലുള്ള ചിത്രങ്ങൾ ഇനിയും ഇനിയും താൻ എടുക്കുമെന്നും അതിനു തനിക്കു ഒരു ലജ്ജയുമില്ല എന്നും അത് തന്റെ സ്വോകാര്യതയാണ് എന്നും അക്ഷര കൂട്ടിച്ചേർക്കുന്നു. അടിവസ്ത്രം ധരിച്ച അക്ഷരയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്ന് കരുതുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു.നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.

Most Popular