അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുന്നുവെന്ന സന്തോഷം താരം കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ച്‌. ചിത്രത്തിന് നേരെ പരിഹാസവുമായി എത്തിയ കമന്റിന് അജു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഒരു തിയേറ്ററിന്റെ ഗേറ്റിൽ ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് വച്ച ചിത്രമാണ് അജു പങ്കുവെച്ചത്. ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ നര്‍മ്മരസത്തില്‍ താരത്തിന്റെ കമന്റും എത്തി. ‘കടം പറഞ്ഞു വാങ്ങി’ എന്നാണ് അജുവിന്റെ മറുപടി. താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.അരുണ്‍ ചന്ദു സംവിധാനം ചെയ്ത സാജന്‍ ബേക്കറിയില്‍ ഡബിള്‍ റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്. ലെനയും അജുവും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമ ബേക്കറിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്.പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Most Popular

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...

ദേശീയ ബാലിക ദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി...

പരശുരാമൻ വെട്ടിക്കൂട്ടിയ വെട്ടിക്കോട്

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.അനന്തന്റെ...

ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡും കഴിഞ്ഞു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടി പ്രീയങ്ക ചോപ്ര.ഇപ്പോൾ ലോകം മുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഹോളിവുഡ് താരവും ഗായകനുമായ നിക്...