ഇങ്ങാനെയൊരു ഭാഗ്യം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഐശ്വര്യ ലക്ഷ്മി

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സഥാനം പിടിക്കാൻ കാഴ്ഴിഞ്ഞ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് – കാര്‍ത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോര്‍ക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചുവയ്ക്കുന്നില്ലട

തന്റെ തമിഴ് സിനിമ പ്രവേശനത്തെ കുറിച്ചുള്ള അനുഭവം ആരാധകരുമായി പങ്കു വെക്കുകയാണ് ഐശ്വര്യ. “വളരെ മാജിക്കല്‍ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാന്‍ പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാര്‍ എന്നെ വിളിച്ചപ്പോള്‍ മുതല്‍ തന്നെ ഞാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഞാനിപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അല്‍പ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.”

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകന്‍ ഉദ്ദേശിച്ചത് പോലെ ചെയ്യാന്‍ പറ്റിയില്ലെങ്കിലും അധികം സമ്മര്‍ദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകള്‍ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. “ഒരു സീന്‍ ഒരുപാട് തവണ ആവര്‍ത്തിച്ച്‌ ചെയ്യേണ്ടി വരുമ്ബോള്‍ ഞാന്‍ റോബോര്‍ട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച്‌ മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയില്‍ എന്നെ കൊണ്ട് അഭിനയിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ”

“കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,” ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

Most Popular

‘ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം’; കരിക്കിലെ സുന്ദരി അമേയയുടെ പോസ്റ്റിനു വലിയ പിൻതുണ

കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2,...

അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

അന്ന് ആ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടാൻ കാരണം റിമ കല്ലിങ്കലായിരുന്നു – സിബി മലയലിന്റെ വെളിപ്പെടുത്തൽ

ആക്ടിവിസ്റ്റും പ്രശസ്ത മലയാളം നടിയുമായ റിമ കല്ലിങ്ങൽ കാരണം ഒരു സിനിമ ചിത്രീകരണം തടസ്സപ്പെട്ടത് ഓർത്തെടുത്തു സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, "എന്റെ 35 വർഷത്തെ...

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...