സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് respect women എന്ന് മമ്മൂക്ക പറയുന്നത് ഞാന്‍ കേട്ടതാണ്…ഐഷ സുല്‍ത്താന

Advertisement

രണ്ട് പെൺകുട്ടികൾ സഹ സംവിധാനം ചെയ്യാൻ ചെന്നപ്പോൾ ലോകേഷണിൽ വെച്ച് അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായി എന്നും പറഞ്ഞു വാർത്തകൾ സാഹചര്യത്തിൽ പല മലയാള ചിത്രത്തിലും സഹ സംവിധായകയായി പ്രവർത്തിച്ച പ്രമുഖ ആക്ടിവിസ്റ്റും നടിയും മോഡലുമായ ഐഷ സുൽത്താന തന്റെ സിനിമ ലൊക്കേഷൻ അനുഭവങ്ങൾ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ഐഷ പറഞ്ഞ വാക്കുകളാണ് ഇന്ന് വൈറലായിരിക്കുന്നത്.

ഐഷയുടെ വാക്കുകൾ ഇങ്ങനെ : ഒരിക്കല്‍ മമ്മുക്ക കേള്‍ക്കെ ലൊക്കേഷനിൽ വച്ച് പ്രായത്തിനു മുതിർന്ന എന്നെ “എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ” എന്ന് പറഞ്ഞു, എന്നെ “എടി നീ” എന്ന് വിളിച്ചതിന് ആ വെക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് respect women എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്…

ഒരുദിവസം ഞാന്‍ ലോകേഷണില്‍ പോവതിരുന്നപ്പോള്‍ പിറ്റന്നാള്‍ ലോകേഷണില്‍ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ” ഇന്നലെ കൂരെ അധികം വൈയിലു കൊണ്ടപ്പോള്‍ ശീണം തോണിട്ട്‌ റെസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ “നിന്നെ ഇവിടെ ആരും പെണ്ണായിട്ട്‌ കാണുന്നില്ല അത്കൊണ്ട് എത്ര വൈയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം” എന്നാണ് മമ്മുക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മുക്കന്റെ ഇൗ വാക്കുകള്‍,,, മടിയത്തി ആവാതിരികാന്‍ പണിയെടുക്കാന്‍ പ്രേരിപ്പിച്ച ആളാണ് മമ്മുക്ക….

ഇത് എന്റെ അനുഭവം ആണ്…
ഞാൻ മനസ്സിലാക്കിയ ഒരു സത്യം നമ്മൾ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം,,,
ആ സഹോദരി പറഞ്ഞൊരു കാര്യം വീടിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയിൽ സഹസംവിധായിക ആവാൻ ഇറങ്ങാൻ സാദിക്ക ഇങ്ങനെ ഇത്രയും മോഷമായ്‌ട്ടല്ലെ ആണുങ്ങൾ പെരുമാറുന്നതെന്ന്:
ഇതിന് ഒരു സഹ സംവിധായിക ആയ ഞാൻ സഹോദരിക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളിൽ കറക്റ്റ് ആകിയാൽ നമ്മൾക്ക് എവിടെയും respect കിട്ടും… ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്….

 

Most Popular