ആദ്യ വിവാഹം പരാജയം; ആദ്യത്തെ കണ്മണിയിലിലൂടെ എത്തിയ മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

ഒരു കാലത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിനു ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. തിയറ്ററുകളിലും കുടുംബ സദസ്സുകളിലും ചിരിപ്പൂരങ്ങൾ തീര്‍ത്ത ഈ ചിത്രത്തില്‍ ജയറാമിനൊപ്പം ബിജു മേനോന്‍, ജഗതി, മണിയന്‍ പിള്ള രാജു, ചിപ്പി, കെ പി എ സി ലളിത, ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍ തുടങ്ങിയ മുന്‍ നിര അഭിനേതാക്കള്‍ അണിനിരന്നു. ചിത്രത്തിൽ ജയറാമിന്റെ ഭാര്യ അംബിക എന്ന വേഷത്തില്‍ എത്തിയത് സുധാ റാണി ആയിരുന്നു. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ പ്രിയതാരമായി സുധ മാറി. കന്നഡയിലെ പ്രമുഖ നടിയായ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മികച്ച നടിക്കുള്ള കര്‍ണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു തവണ നേടിയിട്ടുള്ള സുധ റാണിയുടെ യഥാര്‍ഥ പേര് ജയശ്രീ എന്നാണ്.പതിമൂന്നാമത്തെ വയസില്‍ ഒരു പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സുധ ഒരു പരമ്ബരാഗത ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്. ക്‌ളാസിക്കൽ ഡാൻസറായ സുധ ആദ്യം വിവാഹം ചെയ്തത് അമേരിക്കയിലെ അനസ്‌ത്യേഷ്യ ഡോക്ടര്‍ ആയ സഞ്ജയിയെയായിരുന്നു. ആ ബന്ധം വാലേ പെട്ടന്നവസാനിച്ചിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുവായ ഗോവര്‍ധനുമായി സുധ വിവാഹിതയായി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുണ്ട്. തെന്നിന്ത്യന്‍ സിനിമകളിൽ ‘അമ്മ വേഷങ്ങളിലും മറ്റും ഇപ്പോളും സജീവ സാന്നിദ്ധ്യമാണ് സുധ എന്ന ജയശ്രീ.

Most Popular

എനിക്കൊരു പ്രശ്നം വരുമ്പോൾ എപ്പോളും കൂടെ നിൽക്കുന്ന ആൾ- ശോഭന അന്ന് പറഞ്ഞത്

മലയാളത്തിന്റെ എക്കാലത്തെയും കഴിവുറ്റ നായിക നടിമാരിൽ ഏറ്റവും മുന്നിലുള്ള ആൾ.പക്ഷേ അഭിനയഗോപുരത്തിന്റെ മുകളിൽ നിൽക്കുമ്പോഴും അഭിനയത്തേക്കാൾ ശോഭനക്ക് പ്രീയപ്പെട്ടതു മറ്റൊന്നായിരുന്നു നൃത്തം. ധാരാളം ഹിറ്റ് ചിത്രങ്ങളുടെ അനിഷേധ്യ സന്നിഗ്‌ദ്യം. അഭിനയമാണോ നൃത്തമാണോ കൂടുതല്‍...

അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര....

ജസ്പ്രീത് ബുംറയുമായുള്ള മകളുടെ വിവാഹ റിപ്പോർട്ടുകളെക്കുറിച്ച് അനുപമ പരമേശ്വരന്റെ അമ്മയ്ക്ക് പറയാനുള്ളത്.

പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുമായി നടി അനുപമ പരമേശ്വരൻ ഗോവയിൽ വച്ച് വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഇരുവരും ഉടൻ...

ആ ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയിൽ വന്നത്,ഇപ്പോൾ എനിക്ക് 19 വയസ്സ്, അത് ഞാൻ നേടും സാനിയ ഇയ്യപ്പൻ

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും...