മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം

90 കളിൽ മലയാളത്തിലെ സൂപ്പർ തിളങ്ങിയ താരമാണ് ഉർവ്വശി പക്ഷേ ഉർവശിക്ക് അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട് വരുകയായിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ നടി ഏറ്റെടുത്ത് സ്ക്രീനിൽ കയ്യടി വാങ്ങിയത്.പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തന്റെ സാനിദ്ധ്യം അറിയിച്ച താരം ഇപ്പോൾ മലയാളത്തേക്കാളും കൂടുതൽ തമിഴ് തെലുഗു ഭാഷ ചിത്രങ്ങളിലാണ്.മലയാളത്തിൽ നിന്ന് താൻ ഒരു ഇടവേള എടുക്കാൻ കാരണം എന്താണെന്ന് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത് എങ്കിലും ഇപ്പോൾ നടി തമിഴിലും തെലുങ്കിലും വളരെ സജീവമാണ് ഈ വർഷം പുറത്തിറങ്ങിയ ഉർവശിയുടെ നാല് ചിത്രങ്ങളിൽ മൂന്ന് എണ്ണവും തമിഴ് പ്രൊജക്ടുകളാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ മാത്രമാണ് ഈ വർഷം ഉർവശി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് അവധിയെടുത്തതിന്റെ കാരണം ഉർവ്വശി വെളിപ്പെടുത്തിയത്.

താരത്തിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ… ”തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തിൽ”. ഉര്‍വശി പറയുന്നു.സുരറൈ പൊട്ര്,മൂക്കുത്തി അമ്മൻ,തുടങ്ങിയ ഉർവ്വശി അഭിനയിച്ച തമിഴ് ചിത്രങ്ങളെല്ലാം തമിഴിൽ വൻ വിജയം നേടിയിരുന്നു.അതോടൊപ്പം തന്നെ താരത്തിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Most Popular

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...