നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ചു മധ്യപ്രദേശിൽ പ്രക്ഷോഭം

182

തെന്നിന്ത്യൻ താര റാണി തൃഷ ഇപ്പോൾ മണിരത്‌നം ചിത്രമായ പൊന്നിയാണ് സെൽവനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ വളരെ പ്രധാന വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത് . ഐശ്വര്യ റായി ആണ് ചിത്രത്തിലെ നായിക. ധാരാളം മുണ് നിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കാർത്തി ,ജയൻ രവി ,വിക്രം തുടങ്ങി വമ്പൻ താര നിരയാണ് ചെയ്തത്രത്തിന്റെ ആകർഷണം മലയാള താരം ജയറാം ചിത്രത്തിലുണ്ട്.ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് ഷൂട്ടിങ്ങിനിടെ താരം ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചു കയറി എന്നാണ് ആരോപണം.

ഇൻഡോറിലെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് ചിത്രീകരണം നടക്കുനാട് എന്നാണ് റിപോർട്ടുകൾ.നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള വളരെ മനോഹരങ്ങളായ രംഗങ്ങളാണ് അവിടെ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ ആരാധനാലയത്തിനുള്ളിൽ നദി തൃഷ ചെരുപ്പ് ധരിച്ചു എന്നാണ് ആരോപണം . നടിക്കെതിരെ പ്രാദേശികമായ ചില സംഘടനകള്‍ രംഗത്തെത്തുകയും. തൃഷയെ പോലീസു ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന കുതിര ചത്തിരുന്നു. അതിനെ തുടര്‍ന്ന് സംവിധാനയകന്‍ മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം ലീക് ആയതിൽ തന്റെ കടുത്ത അമർഷം മണിരത്നം പ്രകടിപ്പിച്ചിരുന്നു.