മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ അതിനൊരു അപവാദമാണ് സ്വാസിക സിനിമയിൽ എത്ര തന്നെ തിരക്കുണ്ടെങ്കിലും സീരിയലുകളിൽ അഭിനയിക്കുന്നത് സ്വാസിക തുടരുകയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനം പോലെ മാംഗല്യം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മറാത്തി സീരിയലിന്റെ റീമേക്കാണ് ഈ പരമ്പര.

ഇപ്പോൾ താരം മമ്മൂട്ടി ടൈംസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച ഒരു ഇന്റർവ്യൂവിലാണ് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയത് .ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നത് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യമാണെന്ന് സ്വാസിക പറയുന്നു. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയില്‍ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു സ്വാസിക പറഞ്ഞത്.പൊതുവേ പരുക്കനായ അറിയപ്പെടുന്ന മമ്മൂട്ടി പക്ഷേ സഹപ്രവർത്തകർക്കിടയിൽ വളരെ നല്ല പെരുമാറ്റമാണ് എന്നാണ് മിക്ക സഹതാരങ്ങളും അവരുടെ അനുഭവങ്ങൾ പങ്ക് വെക്കാറുള്ളത്.

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള ഒരു രസകരമായ സംഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ച പേരായിരുന്നു തേപ്പുകാരി എന്നത്. ഈ പേരിനെ കുറിച്ച് മമ്മൂട്ടി ചോദിച്ച ഒരു രസകരമായ സംഭവമാണ് നടി വെളിപ്പെടുത്തിയത്. പൊതുവെ എല്ലാവരും തേപ്പ്കാരി എന്ന വിളിക്കാറുണ്ടെങ്കിലും മമ്മൂക്ക അതേ കുറിച്ച്ചോദിക്കുമെന്ന് കരുതിയില്ല എന്നാണ് നടി പറയുന്നത്.രു പരിപാടിക്കിടെ അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് തനിക്ക് തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ എന്ന് അദ്ദേഹം ചോദിച്ചത്. സീത ടീം ഒപ്പമുണ്ടായിരുന്നു. സീതയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. സ്വാസികയെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മമ്മൂക്ക തന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും കരുതിയില്ല എന്നും സ്വാസിക പറയുന്നു. കുറേ നാള്‍ മുന്‍പ് വരെ അതിൻറെ ഹൈപ്പിലായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു.

Most Popular

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

പുതിയ ഫോട്ടോഷൂട്ടും ഹിറ്റ് നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രീയ താരമായ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . മലയാളത്തിലെ എക്കാലത്തെയും മികച്ച പരീക്ഷണ വിജയ ചിത്രമായ...

ദശാവതാരത്തിലെ മൈക്കിൾ മദന കാമരാജനു വേണ്ടി എങ്ങനെയാണ് ചിത്രീകരിച്ചത് കമലാഹാസനോട് അൽഫോൺസ് പുത്രന്റെ ചോദ്യം കമലഹാസന്റെ മാസ്സ് മറുപിടി

ഉലകനായകൻ കമലഹാസൻ പത്തു വ്യത്യസ്ത രൂപഭാവങ്ങളിൽ വന്ന ചിത്രമാണ് ദശാവതാരം.തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മുൻനിരയിലാണ് ദശാവതാരത്തിന്റെ സ്ഥാനം.കമലാഹാൻ എന്ന അഭിനയ ചക്രവർത്തിയുടെ വളരെ വ്യത്യസ്തമായ പത്തു കഥാപാത്രങ്ങളെ ഒറ്റ ചിത്രത്തിൽ...

എനിക്കൊരു പ്രശ്നം വരുമ്പോൾ എപ്പോളും കൂടെ നിൽക്കുന്ന ആൾ- ശോഭന അന്ന് പറഞ്ഞത്

മലയാളത്തിന്റെ എക്കാലത്തെയും കഴിവുറ്റ നായിക നടിമാരിൽ ഏറ്റവും മുന്നിലുള്ള ആൾ.പക്ഷേ അഭിനയഗോപുരത്തിന്റെ മുകളിൽ നിൽക്കുമ്പോഴും അഭിനയത്തേക്കാൾ ശോഭനക്ക് പ്രീയപ്പെട്ടതു മറ്റൊന്നായിരുന്നു നൃത്തം. ധാരാളം ഹിറ്റ് ചിത്രങ്ങളുടെ അനിഷേധ്യ സന്നിഗ്‌ദ്യം. അഭിനയമാണോ നൃത്തമാണോ കൂടുതല്‍...