സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടിക്ക് ട്യൂമർ ബാധിക്കുന്നത്. ചികിത്സയ്ക്ക് ഇടയിലും നടി സീരിയൽ, ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. 2012 ലാണ് നടിക്ക് ട്യൂമർ കണ്ടെത്തുന്നത്. തുടർന്ന് ഏഴ് ഓളം സർജറികൾ നടത്തിയിരുന്നു. തുടരെ തുടരെയുള്ള മേജർ സർജറികൾ ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ സാരമായി ബാധിച്ചിരുന്നു. ശരീരം തളർന്ന് പോകുന്ന അവസ്ഥയിലേയ്ക്ക് പോകുകയും ചെയ്തിരുന്നു. പിന്നീട് ശരണ്യയെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചുമെല്ലാം നടി സീമാ ജി നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. നടിക്ക് സഹായവുമായി സീമ കൂടെ തന്നെയുണ്ടായിരുന്നു. ശരണ്യയുടെ വിശേഷങ്ങൾ സീമയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഇപ്പോൾ ജീവിതത്തിലേയ്ക്കുളള തിരിച്ചു വരവിന്റെ പാതയിലാണ് ശരണ്യ. പിന്തുണയാണ് സഹപ്രവർത്തകരും ആരാധകരും ശാരണ്യക്ക് നൽകുന്നത്.

ജീവിതം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമാണ് നടി ഇതിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ ജീവിത രീതിയുമൊക്കെ നടി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.ഇപ്പോഴിത പുതിയ യൂട്യൂബ് വീഡിയേകൾ പങ്കുവെച്ചിരിക്കുകയാണ് താരം. ശരണ്യയുടെ അവതരണ രീതിയാണ് വീഡിയോകളുടെ പ്രധാനപ്പെട്ട ആകർഷണം. വീട്ടിൽ തന്നെയുണ്ടാക്കുന്ന മോഡേൺ ചിക്കൻ കറിയും മുടിവളരാനുള്ള എണ്ണയും ഉണ്ടാക്കുന്ന രീതിയാണ് വീഡിയോയിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്. Citylights- Saranya’s Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. കേവലം വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ശരണ്യയിടെ വ്ലോഗ്. സാധാനങ്ങൾ വാങ്ങാൻ അമ്മയ്ക്കൊപ്പം നടിയും കയിൽ പേകാറുണ്ട്. ശരണ്യ പങ്കുവെച്ച പുതിയ വീഡിയോ ആരംഭിക്കുന്നത് തന്നെ കാറിൽ നിന്നാണ്. സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം പോയതാണ് നടി. തിരികെ വരും വഴിക്കുള്ള റോഡിലെ കാഴ്ചകളും നടി പ്രേക്ഷകർക്കായി വിവരിക്കുന്നുുണ്ട്.ശരണ്യയുടെ വിഡിയോകൾ എല്ലാം ഇതിനകം തന്നെ വൈറലാണ്.വര്ഷങ്ങള്ക്കു ശേഷം പ്രിയ നടിയെ കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

അവതാരകയായി ശരണ്യ എത്തുന്ന വീഡിയോയിൽ പാചകം ചെയ്യുന്നത് അമ്മയാണ്.എന്നാൽ തന്നെ കൊണ്ട് കഴിയുന്ന വിധം ശരണ്യ സഹായിക്കുന്നുമുണ്ട്. എല്ലാവരുടേയും പിൻതുണ വേണമെന്നും ശരണ്യ പറയുന്നു. സമയം കണ്ടെത്തി വീഡിയോ കാണണമെന്നും അതുപോലെ ലൈക്ക്, സബ്സ്ക്രൈബ് ചെയ്യണമെന്നും നടി പറയുന്നു.മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നടിക്ക് എല്ലാവിധത്തിലുളള ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വൈകാതെ അഭിനയരംഗത്തേക്കും കടന്നുവരാൻ കഴിയട്ടെ എന്നും ആരാധകർ ആശംസിക്കുന്നത്.ഇത് തന്റെ രണ്ടാം ജന്മം ആയിട്ടാണ് ശരണ്യ കാണുന്നത്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ജീവിതത്തിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പുതിയ വീട്ടിലായിരുന്നു ശരണ്യ തന്റെ രണ്ടാം ജന്മം ആരംഭിച്ചത്. 2020 ഓക്ടോബർ 23 നായിരുന്നു ശരണ്യയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് നടിയുടെ പുതിയ വീട്. സ്നേഹ സീമ എന്നാണ് വീടിന്റേ പേര്. ശരണ്യയുടെ ആപത്ത് ഘട്ടത്തിൽ കൈതാങ്ങായി നടി സീമാ ജി നായരാണ് വീട് നിർമ്മാണത്തിനും നേതൃത്വം കൊടുത്തത്.

Most Popular

സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ സ്വപ്നം കണ്ട് അനശ്വര, ഫോട്ടോകൾ വൈറൽ

ഷോർട് ധരിച്ചു കാലുകൾ കാണിച്ചു ഫോട്ടോ ഇട്ടതിനു വൻ സൈബർ ആക്രമണം നേരിട്ട താരമാണ് മലയാളികളുടെ സ്വന്തം അനശ്വര. തണ്ണീർമതാണ് ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ...

രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സഹോദരന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം തേടി സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രങ്ങൾ വൈറൽ

സൂപ്പർ താരം രജനീകാന്ത് തന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവുവിനെ അടുത്തിടെ ബെംഗളൂരുവിൽ കണ്ടു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തലൈവർ അതിനായി തന്റെ സഹോദരന്റെ അനുഗ്രഹം തേടാനാണ് താരം...

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...