വാഹനാപകടത്തില്‍ ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ മരണപ്പെട്ടു

201

ഉപ്പും മുളകും നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ വാഹനാപകടത്തിൽ മരിച്ചു. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. എറണാകുളത്താണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ചോറ്റാനിക്കരയിലെ ജൂഹിയുടെ അമ്മയുടെ വസതീയിൽ ശവസംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അമ്മയെക്കുറിച്ച് നടി മുമ്പ് പലതവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ, ജുഹിയുടെ അമ്മയുടെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ട് ഏവരും ഞെട്ടിയിരിക്കുകയാണ്.

എല്ലാ ഉപ്പും മുളകും ഗ്രൂപ്പുകളിലും, ജൂഹിയുടെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ വരുന്നു. ജൂഹിയുടെ അമ്മ മലയാളിയാണ്, അച്ഛൻ രാജസ്ഥാനിൽ നിന്നുള്ളയാളാണ്. നടിയുടെ പിതാവിന്റെ പേര് രഘുവീർ ശരൺ റുസ്തഗി. അച്ഛൻ എറണാകുളത്ത് ഒരു ബിസിനസുകാരനായിരുന്നു. ലെച്ചുവിന്റെ പിതാവ് രഘുവീർ നേരത്തെ മരിച്ചു. ജൂഹി റുസ്താഗിയുടെ ജ്യേഷ്ഠന്റെ പേരാണ് ചിരാഗ്. ജൂഹി എപ്പോഴും അമ്മയുടെ കൂടെയായിരുന്നു.

സോഷ്യൽ മീഡിയയിൽ നടി എപ്പോഴും കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഉപ്പും മുളകും ഉപേക്ഷിച്ച ശേഷം പ്രേക്ഷകർ പിന്നീട് ചാനൽ പരിപാടികളിലൂടെ ജൂഹി റുസ്താഗിയെ കണ്ടതു . അതേസമയം, നടിയുടെ സഹോദരൻ ചിരാഗിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല. നടിയുടെ സഹോദരനു ഒന്നും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുകയാണ് ആരാധകർ. അച്ഛന്റെ വിയോഗം വലിയ ശൂന്യതയാണ് നൽകിയത് എന്നും അതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തുവെന്നും നടി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.