സാർ ഞങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്: മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ ജിഷിന്‍ മോഹന്റെ കത്ത്

കൊറോണയുടെ വ്യാപനം വ്യാപകമായപ്പോൾ കേരളത്തിൽ സിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണം നിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ സീരിയല്‍ നടൻ ജിഷിൻ ഷൂട്ടിംഗ് നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന അഭ്യർത്ഥനയുമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ പ്രതീക്ഷിച്ച് താരം കത്ത് എഴുതി. അതേസമയം, ഷൂട്ടിംഗ് നിയന്ത്രിക്കപ്പെട്ടപ്പോൾ ജീവിതം ദുരിതത്തിലായ നിരവധി കലാകാരന്മാരുടെ ദുരവസ്ഥ ജിഷിന്റെ കത്ത് ചൂണ്ടിക്കാണിക്കുന്നു.

Dear Sir,

‘ഞാനൊരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. പേര് ജിഷിന്‍ മോഹന്‍. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം സീരിയല്‍ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയല്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവര്‍ വിചാരിക്കുന്നത് പോലെ അതി സമ്ബന്നതയില്‍ ജീവിക്കുന്നവര്‍ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാര്‍. ഒരു മാസം ഷൂട്ടിനു പോയാല്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകള്‍, ഇവയെല്ലാം അടഞ്ഞു പോകുന്നത്.

നീക്കിയിരുപ്പുകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോണ്‍ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വര്‍ണ്ണം ഇതുവരെ തിരിച്ചെടുക്കാന്‍ സാധിച്ചില്ല. മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികള്‍..

ഒരു സീരിയല്‍ കുടുംബം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ക്യാമറാമാന്‍ തുടങ്ങി പ്രോഡക്ഷനില്‍ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുടെ ജീവിതമാര്‍ഗ്ഗമാണ്. എല്ലാ തൊഴില്‍ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ച്‌ ഷൂട്ടിംഗ് പുനരാരംഭിക്കുവാന്‍ അനുവാദം നല്‍കണം എന്ന് അപേക്ഷിക്കുന്നു.’

എന്ന് വിനയപൂര്‍വ്വം,

Jishin Mohan

Most Popular

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

ആനി അത് എന്നെ കൊണ്ട് പറയിപ്പിച്ചതാണ്; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ബൈജു നൽകിയ മറുപിടി.

ഒരു കാലത്തു മലയ സിനിമയിൽ കോമഡി സീരിയസ് രംഗങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു നടൻ ബൈജു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടന്‍ ബൈജു നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ തിളങ്ങിയിട്ടുണ്ട്.പക്ഷേ പിന്നീട് ദീർഘ കാലത്തേക്ക്...

സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന...

‘ദൃശ്യം ഇറങ്ങിയപ്പോൾ കോളെജ് വിദ്യാർത്ഥി, ദൃശ്യം രണ്ടിൽ ട്രെയിലർ മ്യൂസിക് ചെയ്തു ‘; ഇപ്പോൾ റാം സിനിമയുടെ മ്യൂസിക് ഡയറക്ടർ, പറയുന്നു വീഡിയോ കാണാം

ആരും കൊതിക്കുന്ന ഒരു നേട്ടത്തിന്റെ വാർത്തയാണ് ഇത്. തന്റെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ വ്യക്തി ഒരു പ്രചോദനമാണ്. ദൃശ്യം രണ്ടിന്റെ പ്രേക്ഷകരെ മുൾ മുനയിൽ പിടിച്ചു നിർത്തിയ ട്രെയ്‌ലറിന്റെ ബാക്...