‘ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്’; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട ഷോ ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 . പക്ഷേ കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചയായി സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടെ സജ്‌നയെ സായ് വിഷ്ണു മര്‍ദ്ദിച്ച സംഭവം ഇപ്പോഴും ബിഗ് ബോസ് വീട്ടിനുള്ളില്‍ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത് മുതല്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. മോണിംഗ് ടാസ്‌ക്കിനിടെ താന്‍ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു കൊണ്ട് സായ് വിഷ്ണു തന്നെ രംഗത്ത് എത്തുകയായിരുന്നു.ഇന്നലെയും ഇതേ വിഷയത്തില്‍ ബിഗ് ബോസിന് ഇടപെടേണ്ടി വന്നു. സായ് വിഷ്ണുവിനെതിരെ പരാതിയുമായി സജ്‌നയും ഫിറോസുമെത്തിയതോടെയായിരുന്നു ബിഗ് ബോസ് ഇടപെട്ടത്. എന്നാല്‍ സജ്‌നയോട് ബിഗ് ബോസ് വീടിനുള്ളിലെ മാനസിക ആക്രമണങ്ങള്‍ താങ്ങാന്‍ പറ്റില്ലെങ്കില്‍ വീട്ടിലേക്ക് പോകാം എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് തുറന്നെഴുതുകയാണ് സീരിയൽ നടി അശ്വതി.

അശ്വതിയുടെ ബിഗ് ബോസ് നിരീക്ഷണങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. താരം സ്വയം ഷോയിൽ പോകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച ഒരാളാണ്. കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങളെ കുറിച്ചുള്ള അശ്വതിയുടെ നിരീക്ഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചോദിക്കാനോ പറയാനോ നിക്കത്തില്ല തൂക്കി എടുത്തു ദൂരെ എറിയും പറഞ്ഞേക്കാം എന്നാണ് അശ്വതി പറയുന്നത്. ഇന്നലെ സജ്‌നയേയും ഫിറോസിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചിരുന്നു. വീടിനുള്ളിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാന്‍ നോക്കണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. സായ് വീണ്ടും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് സജ്ന മുന്നോട്ട് വെച്ചത്. കണ്‍ഫെഷന്‍ റൂമിന് രണ്ട് വാതിലുകളുണ്ട്. ഒരെണ്ണം വീടിന് അകത്തേക്കും മറ്റൊന്ന് നിങ്ങളുടെ വീട്ടിലേക്കും. മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തുള്ള വാതിലൂടെ വീട്ടിലേക്ക് പോകാമെന്ന് ഇരുവരോടും ബിഗ് ബോസ് പറയുന്നു.

സായ് ആകെ ടെന്‍ഷനിലാണ്. കുട്ടി സ്ത്രീകളെ വളരെ അധികം ബഹുമാനിക്കും പക്ഷെ ദേഷ്യം വന്നാ നമ്മടെ രാജുവേട്ടന്‍ പറഞ്ഞപോലെ ‘ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ് ‘ എന്ന പോലെയാണ് എന്നും അശ്വതി പറയുന്നു. സായ് ദേഷ്യം നിയന്ത്രിക്കണമെന്ന് ബിഗ് ബോസ് തന്നെ ആവശ്യപ്പെട്ടിരുന്നു. സായിയുടെ പെരുമാറ്റത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്.ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ഒരു ലവ് ട്രാക്ക് ഒരുങ്ങുന്നുണ്ടെന്നും അശ്വതി പറയുന്നു. പക്ഷെ ഞങ്ങള്‍ പ്രേക്ഷകരെ അങ്ങനെ പറ്റിക്കന്നൊന്നും കരുതണ്ടാ. ഈ സീനൊക്കെ കഴിഞ്ഞ സീസണില്‍ പലരും വിട്ടതാണെന്നു പറയാന്‍ പറഞ്ഞു എന്നും അശ്വതി പറയുന്നു. മോര്‍ണിങ് ടാസ്‌ക് കുളമായതില്‍ അനൂപ് ആകെ അസ്വസ്ഥന്‍ ആണെന്നും പറ്റാവുന്നതിന്റെ മാക്‌സിമം എണ്ണ മണിക്കുട്ടന്‍ കോരി ഒഴിക്കുന്നുണ്ടെന്നും എവിടേലും വെച്ചു അത് സായിക്ക് കിട്ടിക്കോളും എന്നും അശ്വതി പറയുന്നു.

ഇന്നലെ തൊട്ടു കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്. കുട്ടി ഏതു സമയവും കണ്ണാടിയില്‍ നോക്കി പിച്ചും പേയും പറയും. ലാലേട്ടന്‍ വരുമ്പോ നമ്മടെ കാട്ടുപറമ്പന്‍ ചേട്ടനെ (നമ്മടെ മണിച്ചിത്രത്താഴിലെ ) കൊണ്ട് ഒരു തകിട് ജപിച്ചു കെട്ടിക്കണം. ലേശം ലക്ക് കെട്ട മട്ടാ എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു. ബിഗ് ബോസിനെ കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ ശ്രദ്ധ നേടാറുണ്ട്.

 

 

 

 

Most Popular

പശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ കാണാം

മാതൃത്വം എന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. മക്കൾക്ക് വേണ്ടി സ്വൊന്തം ജീവൻ വരെ ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഒട്ടു മിക്ക അമ്മമാരും അതിൽ മനുഷ്യനെന്നോ മൃഗമെന്നോ യാതൊരു വ്യത്യാസവുമില്ല. ആ വികാരത്തിന് പരിധികളില്ല...

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച വിഷയത്തിൽ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ കൃഷ്ണകുമാർ

തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയ നടനാണ് കൃഷ്ണകുമാർ ബിജെപി അനുകൂല നിലപാടുകൾ തുറന്നു പറഞ്ഞു മുന്നോട്ടു വന്ന കൃഷ്ണകുമാറിനെ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ തന്റെയും പാർട്ടിയുടെയും പിന്തുണ...

ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ട് വരണോ? മോഹന്‍ലാലിന് നായികയെ ക്ഷണിക്കാന്‍ പോയ കഥ പറഞ്ഞ് റാഫി

ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍...