ആരെയും അതിശയിപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ നടി അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ

Advertisement

അഭിനയത്തോട് അടങ്ങാത്ത മോഹമുള്ള ഒരു പെൺകുട്ടി എന്ന് ഒറ്റ വാക്കിൽ പറയാം നടി അനുശ്രീയെ കുറിച്ച്. ഒരു ആക്ടിങ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി സംവിധായകൻ ലാൽജോസിനെ കണ്ടുമുട്ടി സിനിമയിലെത്തിയ താരമാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് അനുശ്രീ സിനിമയിൽ എത്തിയത്. തുടർന്ന് താരത്തിന് മറിച്ചൊന്നും ചിന്തിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു.

ഇപ്പോൾ മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ യുവ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുശ്രീ. നായികയായും സഹതാരമായും എല്ലാം വലുപ്പ ചെറുപ്പം നോക്കാതെ മിന്നും പ്രകടനങ്ങൾ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ. പൊതുവെ നാടൻ പെൺകുട്ടി ഇമേജുള്ള താരമാണ് അനുശ്രീ. എന്നാൽ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്റെ മേക്കോവറിലൂടെയാണ് അനുശ്രീ ഞെട്ടിച്ചത്.

മോഡേൺ വേഷങ്ങളിൽ വളരെ കുറിച്ചാണ് എല്ലാവരും അനുശ്രീയെ കണ്ടിട്ടുള്ളത് എങ്കിലും തനിക്ക് മോഡേൺ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടു മിക്ക മെയ്ക് വറുകളും പങ്ക് വെക്കുന്നത് അവിടെയാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്
താരം പങ്കുവെച്ച മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായി മാറുകയും ചെയ്തു.ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോ ആണ്, ഗ്ലാമറസ് ലുക്കിലാണ് നടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നറുമുഗയേ എന്ന ഗാനത്തിന് ഒപ്പം വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ താരം ചുവടുവെച്ചിരുക്കുന്ന വീഡിയോ ആണിത്.

Most Popular