ഈ കൊച്ചു പയ്യൻ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് ആരാണെന്ന് അറിയാമോ?

തങ്ങളുടെ പ്രീയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും പഴയകാല ഓർമചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നടൻ വിനയ് ഫോർട്ടിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്കൂൾ കാല ചിത്രമാണ് വിനയ് ഫോർട്ട് പങ്കുവച്ചിരിക്കുന്നത്.അഭിനയത്തിൽ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വളരെ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കുള്ള നടനാണ് വിനയ് ഫോർട്ട് . നായകനായും കൊമേഡിയനായും വില്ലനായും സ്വഭാവ നടനായും അനഗ്നെ വിവിധങ്ങളായ വേഷങ്ങളിൽ തിളങ്ങുന്ന നടനാണ് വിനയ്.

സിനിമ മേഖലയിൽ എത്തുന്നതിനു മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ബിരുദ പഠനത്തിനിടയിൽ ഒന്നാം വർഷത്തിൽ ലോകധർമ്മി തിയേറ്ററിൽ ചേർന്നു അവരുടെ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് ബിരുദപഠനം ഉപേക്ഷിച്ചു പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. അവിടെ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലെ നന്മയിൽ സുരേന്ദ്രൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമാശ എന്ന ചിത്രത്തിലെ നായക വേഷവും വിനയ് ഫോർട്ടിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 2009ൽ റീമ ബോറ സംവിധാനം ചെയ്ത ചതക് എന്ന ബോളിവുഡ് ചിത്രത്തിലും വിനയ് അഭിനയിച്ചു.

പ്രേമത്തിലെ ജാവ പഠിപ്പിക്കുന്ന അധ്യാപകനായുള്ള വേഷം വിനയ് ഫോർട്ടിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ കഥാപാത്രമാണ്. ഒരു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലും വിനയ് ഫോർട്ട് ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന് പുറമെ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Most Popular

കൊറോണ പേടി! വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്‌തെന്ന് യുവാവ്, പക്ഷെ…

കൊറോണയെ പേടിച്ചു മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ് അതിൽ അച്ഛച്ചര്യപ്പെടാനുമില്ല കാരണം അത്രകണ്ട് ലോകത്തിന്റെ രീതികളെ ഈ മഹാമാരി മാറ്റിക്കളഞ്ഞു. യാത്രകളിലുടെനീളം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത സർക്കാരും...

രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് ‘ആ ഇതിഹാസ ക്രിക്കറ്ററുടെ’ ജീവിതകഥ !

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് '800'. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ...

‘ടെല​ഗ്രാമിൽ പുതിയ സിനിമ അപ്പ് ചെയ്യുന്നവരും കാണുന്നവരും അറിയാൻ, സൈബർ സെൽ നിങ്ങളുടെ പിറകെയുണ്ട്’; ആശാപ്രഭ പറയുന്നു

കൊവിഡ് കാലം എന്നാൽ പ്രതി സന്ധികളുടെ കാലം എന്നാണ് പൊതുവേ അറിയപ്പെടുക. എല്ലാ മേഖലയെയും പോലെ സിനിമ മേഖലെയെയും ഏതാണ്ട് പൂർണമായും തകർത്തുകൊണ്ടാണ് കോവിഡ് കടന്നു പോകുന്നത്. പ്രതി സന്ധിയിൽ ഉലയുന്ന സിനിമ...

കീർത്തി സുരേഷിന്റെ പുതിയ ട്വീറ്റ് വൻ ആബദ്ധമായി : ട്വിറ്ററിൽ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹം.

തമിഴ് സിനിമ ലോകത്തേക്ക് പ്രവേശിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ നടി കീർത്തി സുരേഷ് ഒരു മുൻനിര നടിയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് സിനിമാ ആരാധകരുടെ സ്വപ്ന പെൺകുട്ടിയാണ്....