പെട്ടെന്ന് വിജയ് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല; വെളിപ്പെടുത്തലുമായി നടി സംഗീത

Advertisement

ഒട്ടനവധി മലയാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ നായിക വേഷം ചെയ്ത നടിയാണ് സംഗീത.ഒരു പക്ഷേ സംഗീത എന്ന് പറയുന്നതിലും നല്ലതു മലയാളത്തിലെ അവരുടെ സ്ക്രീൻ നെയിം ആയ രെസിക എന്ന് പറയുന്നതാണ്. നടനും ഗായകനുമായ കൃഷ് ( വിജയ് ബാലകൃഷ്ണന്‍ ) ആണ് സംഗീതയുടെ ഭര്‍ത്താവ്. ഇളയ ദളപതി വിജയിയുമായി അടുത്ത സൗഹൃദമാണ് സംഗീതയ്ക്ക്‌. തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് സംഗീത വിജയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത്.

രെസികയുടെ വാക്കുകളിൽ നിന്ന് ‘എന്റെയും വിജയ്‍യുടെയും സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ ഞാന്‍ ഒരു തലമുറ പിന്നിലേക്ക് പോകണം. എസ് എ ചന്ദ്രശേഖരന്‍ അങ്കിള്‍ (വിജയിയുടെ അച്ഛന്‍) എന്റെ മുത്തശ്ശന്റെ സിനിമ നിര്‍മ്മാണ കമ്പനിയില്‍ ജോലിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു കുടുംബം എന്ന പോലെ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം നന്നായറിയാം.

വിജയ് നായകനായ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്റെ അമ്മയ്ക്ക് ഞാന്‍ ആ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറണമെന്നുണ്ടായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ഒന്നും വിചാരിച്ച പോലെ നടന്നില്ല. എനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിഞ്ഞില്ല. എന്റെ ഓർമ്മ ശെരിയാണേൽ കോയമ്പത്തൂര്‍ മാപ്പിളൈ ആണ് ആ ചിത്രം എന്നെനിക്ക് തോന്നുന്നു.

ആ സമയങ്ങളിൽ നല്ലൊരു നര്‍ത്തകിയായി ഞാൻ പേരെടുത്തിരുന്നു. അങ്ങനെയാണ് വിജയിയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. വിജയ് സ്റ്റാര്‍ നൈറ്റ് എന്നായിരുന്നു അതിന്റെ പേര്. ഞാനും വിജയും ഒന്നിച്ചു അവിടെ നൃത്തമവതരിപ്പിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.

വിജയ് ഇപ്പോഴും പറയും അദ്ദേഹം എന്നെ ഒരു നര്‍ത്തകി എന്ന നിലയ്ക്കാണ് ആരാധിക്കുന്നത് എന്ന്. ഇപ്പോഴും അങ്ങനെ തന്നെ. ഏതെങ്കിലും പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് വിജയിയുടെ ഭാര്യ എന്നെ വിളിച്ച് ഞാന്‍ ആ ഷോയിൽ നൃത്തം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയും. ഉണ്ടെങ്കില്‍ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ. ഞങ്ങള്‍ തമ്മില്‍ അത്രക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്.

സിനിമ ലോകമായതുകൊണ്ടു തന്നെ പ്രണയത്തില്‍ ഒന്നും ചെന്ന് ചാടാതിരിക്കാന്‍ അദ്ദേഹം എന്നെ ഇപ്പോഴും ഉപദേശിക്കുമായിരുന്നു. നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേട്ടു പോകരുത് എന്നെല്ലാം ശാസിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും സുരക്ഷിതയായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഒരു സ്‌നേഹവും കരുതലും അദ്ദേഹത്തിന് എന്നോടുണ്ട്. എന്നെക്കുറിച്ചെന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ വന്നെന്നറിഞ്ഞാൽ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു.

പക്ഷേ ഞാൻ ക്രിഷുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു ദിവസം തെല്ലു ഭയത്തോടെയാണ് ആ വിഷയം ഞാൻ വിജയ് യോട് പറഞ്ഞത്,ഒപ്പം ഞാന്‍ വിജയിനോട് ചോദിച്ചു കൃഷിനെ പരിചയപ്പെടുത്താനായി അദ്ദേഹത്തെ വന്നു കാണാന്‍ സാധിക്കുമോ എന്ന്. കൃഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെകുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞു. വിജയ് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല. കൃഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും നിങ്ങള്‍ നല്ല ജോഡികളാണെന്നും വിജയ് അന്ന് പറഞ്ഞിരുന്നു.

വിജയ് നല്ലൊരു അഭ്യുദയകാംഷിയാണ്.എന്നെ നല്ലപോലെ സംരക്ഷിക്കുമായിരുന്നു. പിന്നെ കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണ്, വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്ത ഒരു യാദൃശ്ചികതയാണ്.’ സംഗീത പറഞ്ഞു.

Most Popular