എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന്‍ തങ്കച്ചന്‍ കൂടുതൽ പോപ്പുലർ ആകുന്നതു . സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളെ കുറിച്ച് അടുത്തിടെ അനു തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന്‍.വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് തങ്കച്ചൻ മനസ്സ് തുറക്കുന്നത്.ഒപ്പം അമ്മയുടെ വലിയൊരു ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാത്തതിലുള്ള സങ്കടവും തങ്കച്ചന്‍ പറയുന്നു.
ഡിസംബര്‍ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും തങ്കച്ചന്‍ പറയുന്നു.

‘അമ്മ എപ്പോഴും എന്റെ കല്യാണത്തെ കുറിച്ച് പറയുമായിരുന്നു. അസുഖമായതിന് ശേഷം മരുന്നൊക്കെ എടുത്ത് കൊടുക്കുമ്പോള്‍ എനിക്ക് മരുന്നൊന്നും വേണ്ട അസുഖോം ഇല്ല. നീ എവിടുന്നെങ്കിലും ഒരു പെണ്‍കൊച്ചിനെ വിളിച്ചോണ്ട് വാ. എന്നാണ് പറയുക. കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കും. ഇപ്പോള്‍ അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എന്റെ മനസില്‍ എപ്പോഴും വരുന്നത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ചെറുതല്ല. എന്ത് നേടിയാലും ആ വിഷമം ഇനി മാറില്. ബാക്കിയൊക്കെ അതിന് പിന്നിലെ ഉള്ളു. അാെക്കെ ഇനിയും സാധിക്കാം. പക്ഷേ അമ്മയുടെ കാര്യം അങ്ങനയല്ലല്ലോ. കണ്ണില്‍ നിന്നും മറഞ്ഞ് പോയില്ലേ… സങ്കടത്തോടെ തങ്കച്ചൻ ഓർത്തെടുക്കുന്നു.

Most Popular

പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ...ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥 സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ...

‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം – സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പൊന്മുട്ടയിടുന്ന താറാവ്. ആ ചിത്രം ഇപ്പോഴാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ആ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാൻ എന്ന് ചിന്തിക്കുകയാണ്...

മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ദയ അശ്വതി ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു . പ്രത്യേക സ്വഭാവത്തിനുടമായ താരം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കെല്ലാം അതി രൂക്ഷമായ ഭാഷയിൽ ആണ് മറുപിടികൾ പറഞ്ഞിരുന്നത്...

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക്...