തങ്ങൾ നായകാരായുള്ള സിനിമ പൂർത്തിയാക്കാൻ ആടു മോഷണം തൊഴിലാക്കി; സിനിമാ നടന്മാരായ സഹോദരങ്ങള്‍ പിടിയിൽ

തമിഴ് നാട്ടിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വാർത്ത ആണ് വരുന്നത്. തങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പിതാവ് ഒരു സിനിമ എടുക്കുന്നു പക്ഷേ സാമ്പത്തിക ബാധ്യത മൂലം ചിത്രം പാതിയിൽ നിൽക്കുന്നു. പിതാവിന്റെ സാമ്പത്തിക ബാധ്യത തീർത്തു ചിത്രം പുനരാരംഭിക്കുന്നതിനായി ആടു മോഷണം തൊഴിലാക്കിയ സിനിമാ നടന്മാരായ സഹോദരങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം.സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.

ഒരു ദിവസം മോഷ്ടിച്ച എട്ടു മുതല്‍ 10 ആടുകളെ വരെയാണ് ഇവര്‍ വിറ്റിരുന്നത്. ദിനംപ്രതി 8000 രൂപയ്ക്ക് മുകളില്‍ ഇവര്‍ വരുമാനം ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ചെങ്കല്‍പേട്ട്, മാധവറാം, മിഞ്ജൂര്‍, പൊന്നേരി തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്നാണ് ഇവര്‍ ആടുകളെ മോഷ്ടിച്ചിരുന്നത്.വളരെ ബുദ്ധിപരമായി ആണ് ഇവർ മോഷണം പ്ലാൻ ചെയ്തിരുന്നത് ധാരാളമായി ആടുകളെ മേക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് അവരുടെ മോഷണരീതി. ഒന്നോ രണ്ടോ ആടിനെ നഷ്ടപ്പെട്ടാൽ അവർ അത് വലിയ കാര്യമാക്കില്ല

ദിവസത്തിൽ ഒന്നോ രണ്ടോ ആടിനെ മാത്രമേ ഇവർ മോഷ്ട്ടികകറുള്ളു കൂടുതൽ മോഷ്ടിച്ചാൽ ഉടമസ്ഥർ പോലീസിൽ പരാതിപ്പെടാൻ മനസിലാക്കി ആണ് എങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയത് എന്നാല്‍ ഒക്ടോബര്‍ ഒമ്ബതിന് മാധവറാമില്‍ വെച്ച്‌ പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് സംഘത്തിനെ കുടുക്കുന്നതിലേക്ക് വഴിവെച്ചത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് പെട്ടന്ന് ഉടമ ശ്രദ്ധിച്ചു അതയാൾക്കു വലിയ സങ്കടം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെത്തി ആടുകളെ മോഷ്ടിക്കുന്ന സഹോദരന്മാരെ കണ്ടെത്തുന്നത്. പക്ഷേ അവരുടെ കാറിന്റെ നമ്പർ സി സി ടി വിയിൽ വ്യക്തമല്ലാത്ത കാരണം കൊണ്ട് സമീപ സ്ഥലങ്ങളിൽ പോലീസ് അന്വോഷിച്ചപ്പോൾ ആണ് സമാനമായി പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായി എന്ന് മനസിലാക്കാൻ കഴിഞ്ഞത് . തുടര്‍ന്ന് മഫ്തിയില്‍ പ്രദേശത്ത് നിരീക്ഷണം പതിവാക്കി. കഴിഞ്ഞദിവസം ഇവര്‍ വീണ്ടും ആടിനെ മോഷ്ടിക്കാനെത്തിയപ്പോള്‍ പൊലീസ് ഇരു സഹോദരന്മാരെയും പിടികൂടുകയായിരുന്നു.

ഇവരുടെ അച്ഛന്‍ വിജയശങ്കര്‍ നീ താന്‍ രാജ എന്ന പേരില്‍ ഒരു തമിഴ് സിനിമ നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങി. സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പൊലീസ് പറയുന്നു .കഴിഞ്ഞ രണ്ടു വർഷമായി ഇവർ വളരെ ബുദ്ധിപരമായി ഒരു പോളിസി കേസ് പോലും ഉണ്ടാക്കാതെ ഇത് ചെയ്തിരുന്നു എന്നാണ് ഏവരെയും അതിശയിപ്പിക്കുന്ന കാര്യം

Most Popular

മാധുരി ദീക്ഷിത് കുട്ടിയുടുപ്പിട്ട് ഇന്‍സ്റ്റഗ്രാമില്‍; 20 വയസുള്ള സുന്ദരിയെന്ന് ആരാധകന്‍

എക്കാലത്തെയും ബോളിവുഡിലെ നിത്യ ഹരിത നായികയാണ് മാധുരി ദീക്ഷിത്. ഗോസിപ്പ് കോളങ്ങളിൽ അധികം നിറയാത്ത ബോളിവുഡിലെ തന്നെ മര്യാദക്കാരിയായ ഞ്ചുരുക്കം ചില നടിമാരിൽ ഒരാളാണ് മാധുരി എന്ന് നിസ്സംശയം പറയാം. ഒരു കാലത്ത്...

‘ദൃശ്യം ഇറങ്ങിയപ്പോൾ കോളെജ് വിദ്യാർത്ഥി, ദൃശ്യം രണ്ടിൽ ട്രെയിലർ മ്യൂസിക് ചെയ്തു ‘; ഇപ്പോൾ റാം സിനിമയുടെ മ്യൂസിക് ഡയറക്ടർ, പറയുന്നു വീഡിയോ കാണാം

ആരും കൊതിക്കുന്ന ഒരു നേട്ടത്തിന്റെ വാർത്തയാണ് ഇത്. തന്റെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ വ്യക്തി ഒരു പ്രചോദനമാണ്. ദൃശ്യം രണ്ടിന്റെ പ്രേക്ഷകരെ മുൾ മുനയിൽ പിടിച്ചു നിർത്തിയ ട്രെയ്‌ലറിന്റെ ബാക്...

വെളിയിലിറങ്ങുമ്പോൾ ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം! പക്ഷേ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്… വെളിപ്പെടുത്തലുമായി രമ്യ

ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ ഏറ്റവും പ്രശനങ്ങളുണ്ടാക്കിയ മത്സരാർത്ഥി ആരാണ് എന്നുള്ളത് ആരോട് ചോദിച്ചാലും ഒറ്റ ഉത്തരം മാത്രമേ ഉള്ളു അത് ഫിറോസ് ഖാൻ എന്നാണ് വൈൽഡ് കാർഡ് എൻട്രിയിലാണ് താര ദമ്പതികൾ...

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...