നിങ്ങളുടെ യഥാര്‍ത്ഥ മുഖമെവിടേ? മനസിലായി : കിടിലൻ മറുപിടിയുമായി ബാല

182

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബാലയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ്. മലയാളിയായ ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ഷെഹ്സാൻ ഒരുപാട് നാളുകൾക്കു ശേഷമാണു ബാല വിവാഹിതനായത്. താരത്തിന്റെ ദീർഘകാല സുഹൃത്തായ ഡോക്ടർ എലിസബത്തു ആണ് ബാലയുടെ വധു. വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ബാലയെ ആശംസിക്കുന്നതോടൊപ്പം താരത്തിനെതിരെ മോശം കമെന്റുകളിടുന്നവരും കുറവല്ല. അത്തരത്തിലൊരു കമെന്റിനു ബാല കൊടുത്ത മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിവാഹ ശേഷം താരം ഭാര്യ എലിസബത്തിനു ഒരു ഓഡി കാർ സമ്മാനമായി നൽകിയിരുന്നു.ബാലയും എലിസബത്തുമോണിച്ചുള്ള ഒരു ചിത്രത്തിനാണ് ഒരാൾ നെഗറ്റീവ് കമെന്റ് നൽകിയത്. എന്തിനാണ് നിങ്ങൾ കാറിനൊപ്പം ഇത്രയേറെ ചിത്രങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്നായിരുന്നു ആ കമെന്റ് അതിനു ബാല നൽകിയ മറുപിടിയാണ് വീണ്ടും ചർച്ചകൾക്കു വഴി തെളിയിക്കുന്നത്.നിങ്ങളുടെ യഥാർത്ഥ മുഖമെവിടെ ആ മനസിലായി എന്നാണ് താരത്തിന്റെ കമെന്റ്.

മുൻപും തനിക്കെതിരെ ചില വ്യക്തികൾ മനപ്പൂർവ്വം സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു എന്ന് ബാല പറഞ്ഞിരുന്നു. അതിലെല്ലാം ബാല മുൻ ഭാര്യയെയും കുടുക്ബത്തെയും പരോക്ഷമായി പ്രതിപാദിച്ചിരുന്നു.തന്റെ അച്ഛൻ താൻ ഒരു വിവാഹം കഴിച്ചു കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു എന്ന് ബാല പറഞ്ഞു പക്ഷേ തന്റെ വിവാഹം കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്ന സങ്കടവും ബാല പങ്കിടുന്നുണ്ട്.