ആനി അത് എന്നെ കൊണ്ട് പറയിപ്പിച്ചതാണ്; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ബൈജു നൽകിയ മറുപിടി.

ഒരു കാലത്തു മലയ സിനിമയിൽ കോമഡി സീരിയസ് രംഗങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു നടൻ ബൈജു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടന്‍ ബൈജു നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ തിളങ്ങിയിട്ടുണ്ട്.പക്ഷേ പിന്നീട് ദീർഘ കാലത്തേക്ക് സിനിമ ജീവിതം ഉപേക്ഷിച്ചു അദ്ദേഹം മാറി നിന്നിരുന്നു. ഈ അടുത്ത കാലത്താണ് ഒരു പിടി മികച്ച വേഷങ്ങളുടെ ബൈജു വീണ്ടും വള്ളിത്തിരയിലേക്കെത്തിയത്.

അടുത്ത കാലത്താണ് ബൈജുവിന്റെ ചില ഡയലോഗുകള്‍ ആരാധകര്‍ ഏറ്റുപിടിച്ചത്. ഒരു അഭിമുഖത്തില്‍ പോലീസ് ആകണമെന്ന് ബൈജു പറഞ്ഞതായിരുന്നു ഹിറ്റ്. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലും സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് രസകരമായ രീതിയില്‍ താരം മറുപടി പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാനൊരു പോലീസ് ഓഫീസര്‍ ആയേനെ എന്നാണ് ബൈജു പറയുന്നത്. പണ്ട് ആനിയുമായിട്ടുള്ള ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. അത് കണ്ടായിരുന്നോ. അവസാനം അതൊരു തഗ് ആയെന്നും ബൈജു പറയുന്നു. അന്ന് ആനിയും ഇതുപോലെയാണ് ചോദിച്ചത്. ശരിക്കും എന്നെ കൊണ്ടത് പറയിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞു എനിക്കൊരു എസ്‌ഐ ആവണമെന്നായിരുന്നു ആഗ്രഹം.

അതാവുമ്പോള്‍ കുറേയൊക്കെ എന്റെ സ്വഭാവുമായിട്ട് ചേരും. പക്ഷേ അന്ന് ഞാന്‍ എസ്‌ഐ ഒക്കെയായി കേറിയിരുന്നെങ്കില്‍ ഞാനിപ്പോ ഒരു എസ്പി ആവുമായിരുന്നു. അപ്പോള്‍ ആനി സീരിയസായി ചോദിക്കുകയാണ്, പിന്നെ എന്താ അതിന് വേണ്ടി ശ്രമിക്കാത്തതെന്ന്. ഞാന്‍ പറഞ്ഞു അതിന് ഡിഗ്രി വേണ്ടെന്ന്. ശരിക്കും ആനി ഞെട്ടി പോയി. അങ്ങനൊരു ഉത്തരമല്ല ആനി പ്രതീക്ഷിച്ചതെന്നും ബൈജു പറയുന്നു.

ചില ഇന്റര്‍വ്യൂകളിലും മുന വെച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിന് ഞാന്‍ നല്ല മറുപടി കൊടുക്കും. ചോദ്യം കേള്‍ക്കുമ്പോഴെ എനിക്കറിയാം. അത് കുഴപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന്ന്. സിനിമയെ സംബന്ധിച്ചിടത്തോളം ഈ തുറന്ന് പറയുന്നത് പലര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലാണെങ്കില്‍ എന്റെ തമാശകള്‍ ആ സെന്‍സില്‍ എടുക്കുന്നവരുണ്ട്. ഭൂരിഭാഗം ആളുകളും അതങ്ങനെ എടുക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരത്തില്ല. അതെന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അല്ലാതെ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നും ബൈജു പറയുന്നു.

Most Popular

തെന്നിന്ത്യന്‍ നടിമാര്‍ മൂന്നാറിലെക്കും ഒഴുകി തുടങ്ങി — വെടിക്കെട്ട്‌ ചിത്രങ്ങള്‍ പങ്കുവെച്ച് ഹംസ നന്ദിനി

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് തുടർന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിയ താരമാണ് ഹംസ നന്ദിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവേ ഗ്ലാമറസ്സായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ...

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...

ഷാരൂഖ് ഖാനും പ്രീതി സിന്റയ്‌ക്കുമൊപ്പം ദിൽസെയിലും മലയാളികളുടെ പ്രീയ താരം കർണ്ണൻ ഒപ്പം നരസിംഹത്തിലും വീഡിയോ കാണാം

ആനപ്രേമികളുടെ മനസ്സും ഹൃദയവും കീഴടക്കിയ ഗജരാജനാണ് മംഗലാംകുന്ന് കർണൻ. തലയെടുപ്പിന്റെ കാര്യത്തിൽ മംഗലാംകുന്ന് കർണൻ മറ്റ് കൊമ്പൻമാരേക്കാൾ ബഹുദൂരം മുൻപിലാണ്. കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വേദനയായി അവശേഷിക്കുമെന്നതിൽ തർക്കമില്ല. സോഷ്യൽ...

എന്റെ ശരീരം വല്ലാതെ വേദനിച്ചു, ആരെങ്കിലും എന്നെ കളരി ക്ലാസിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ അത്- സിജു വിൽ‌സൺ

2021 പൊതുവേ നല്ലൊരു വർഷമാണ് നടൻ സിജു വിൽസണ്. താൻ നിർമ്മിച്ച വസന്തിക്ക് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം കരസ്ഥമാക്കി. വിനയന്റെ ചരിത്ര സിനിമ പാത്തോൻപതാം നൂറ്റാണ്ടു എന്ന...