മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്; നടൻ അശോയേകന്റെ വെളിപ്പെടുത്തൽ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോകൻ. പത്മരാജന്‍ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അശോകന്‍. പെരുവഴിയമ്ബലം, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്ബികള്‍ തുടങ്ങി പത്മരാജന്റെ മിക്ക സിനിമകളിലും അശോകന്‍ ഒരു പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

കാലങ്ങൾക്കിപ്പുറവും സിനിമയിൽ തന്റെ സ്ഥാനം ഭദ്രമാക്കി നിലനിർത്തുകയാണ് അശോകൻ. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ പരിപാടിയ്ക്കിടെയാണ് തന്റെ ഓര്‍മ്മകള്‍ അശോകന്‍ പങ്കുവെച്ചത്.

അശോകന്റെ വാക്കുകളിൽ നിന്ന് ‘എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള്‍ നമ്മള്‍ മനസ്സില്‍ അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും. എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല. 1978ലാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന്‍ കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച്‌ പിറകിലേക്ക് നോക്കി.അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള്‍ എന്തോ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്ബോഴാണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്ബോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞുതന്നു.

അങ്ങനെയാണ് സിനിമയെപ്പറ്റി ഞാന്‍ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങിയത്. ആദ്യം കുറെ പേടിയൊക്കെയുണ്ടായിരുന്നു. പിന്നീട് അതൊക്കെ വഴിയെ മാറി. എന്റെ ആദ്യത്തെയും അവസാനത്തെയും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പെരുവഴിയമ്ബലം. ഈ പടം റിലീസായതിന് ശേഷമാണ് കളര്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്.പെരുവഴിയമ്ബലത്തിലെ കഥാപാത്രത്തിന്റെ ആഴമൊക്കെ ഞാന്‍ മനസ്സിലാക്കുന്നത് കുറച്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. അതിലെ അഭിനയത്തെപ്പറ്റി നിരവധി പേര്‍ നല്ല അഭിപ്രായം പറയുകയും ഒക്കെ ചെയ്തിരുന്നു. പിന്നീട് പപ്പേട്ടന്‍(പത്മരാജന്‍) തന്നെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് എനിക്ക് കത്തയക്കുകയും ചെയ്തിരുന്നു,’ അശോകന്‍ പറഞ്ഞു

Most Popular

നെഞ്ചിന്റെ ഭാഗം ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞു പണി കിട്ടി ഐശ്വര്യ റായി (വീഡിയോ)

പൊതുവേ വസ്ത്രധാരണത്തിൽ അങ്ങേയറ്റം ഗ്ളാമറസ്സാകാനാണ് ബോളിവുഡ് നടിമാർ ശ്രമിക്കുനന്ത് അതിൽ നടിമാർ തമ്മിൽ വലിയ മത്സരം തന്നെയുണ്ട്. ഓരോ തവണയും കൂടുതൽ ഫാഷനബിളും ട്രെൻഡിങ്ങുമാകാൻ അവർ നോക്കാറുമുണ്ട്. ഇത്തരത്തിൽ ഗ്ളാമറസ്സാകാൻ വേണ്ടി തയായിരിക്കുന്ന...

അവരുടെ ഉച്ചാരണ രീതി ഭയപ്പെടുത്തുന്നതാണ് ഡയാന രാജകുമാരിയായി അവരുടെ ജീവചരിത്ര ചിത്രത്തിൽ നായികയാകാൻ പോകുന്ന ക്രിസ്റ്റൺ സ്റ്റുവാർട്ടിന്റെ വെളിപ്പെടുത്തൽ

ചലച്ചിത്ര നിർമ്മാതാവ് പാബ്ലോ ലാരെയിന്റെ വരാനിരിക്കുന്ന ജീവചരിത്ര സിനിമയിൽ ഡയാന രാജകുമാരിയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത ഹോളിവുഡ് നടി ക്രിസ്റ്റൺ സ്റ്റുവാർട്ട്, ഈ വേഷം തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്നും ഡയാനയുടെ...

‘നീ ആദ്യം പോയ് മറയുകയും ഞാന്‍ ഇവിടെ തന്നെ തുടരുകയുമാണെങ്കില്‍ എനിക്കായ് ഒരു കാര്യം ചെയ്യണം. പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഉള്‍ക്കൊള്ളാനാകാതെ മനു രമേശന്‍

ചില വേര്‍പാടുകള്‍ നമുക്കൊരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ ആവില്ല അതങ്ങനെയാണ് വല്ലാത്ത തീരാവേദനയാകും. ഒരിക്കലും നികത്താനാകാത്ത ശൂന്യതയായിരിക്കും പ്രിയപ്പെട്ടവരുടെ വിയോഗം.പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഇനിയും ഉള്‍ക്കൊള്ളാനാകാതെ വിതുമ്ബുകയാണ് പ്രശസ്ത സംഗീതസംവിധായകന്‍ മനു രമേശന്‍. ഭാര്യ...

ആദ്യമായി ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്നാം വയസ്സില്‍; കാണുന്നവര്‍ക്കെല്ലാം വേണ്ടത് അത് തന്നെ; ടങ്കൽ നടി ഫാത്തിമ സന വെളിപ്പെടുത്തുന്നു

സിനിമാ മേഘലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നു പറയുന്ന നടിമാരുടെ എണ്ണം ദിനം പ്രതി കൂടിയിക്കൊണ്ടിരിക്കുകയാണ് .നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലർക്കും വഴങ്ങിക്കൊടുക്കണം എന്ന നിലയിലാണ് ഈ മേൽശാലയുടെ...