വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

താരയുദ്ധങ്ങൾ എക്കാലത്തും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളതാണ് താരങ്ങളുടെ ആരാധകരുടെ മത്സരങ്ങളും ചൊല്ലിയുള്ള കോലാഹലങ്ങളും കൊലപാതകങ്ങൾ ചരിത്രവുമുണ്ട്. എംജിആറും ജെമനി ഗണേശനും മുതല്‍ കമല്‍ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന താരയുദ്ധം വിജയ് – അജിത്ത് എന്നിവരുടെ പേരിലാണ്. അജിത്തും വിജയ് യും ഉറ്റ സുഹൃത്തുക്കളാണെന്ന നഗ്നസത്യം അറിഞ്ഞിട്ടും ആരാധകര്‍ തമ്മിലുള്ള വാക്കേറ്റവും സോഷ്യല്‍ മീഡിയ യുദ്ധങ്ങളുമാണ് കണ്ടു നില്‍ക്കാന്‍ കഴിയാത്തത്.

തമിഴിൽ ഇപ്പോഴും അജിത്തിനും വിജയ് യ്ക്കും ഇടയില്‍ ഒരു മത്സരം ഉണ്ടായിരുന്നു എന്നത് സത്യമാണ്. കരിയറിന്റെ തുടക്കത്തില്‍ ഇരുവരും തമ്മില്‍ നല്ല സിനിമകളുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ മത്സരം നടന്നിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ് ഇതിനാധാരം. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. വിജയ് യെക്കാള്‍ വലിയ നടനാവണം എന്ന് അജിത്ത് ആഗ്രഹിച്ചിരുന്നുവത്രെ. ആഗ്രഹിയ്ക്കുക മാത്രമല്ല, അക്കാര്യം താരം തുറന്ന് പറയുകയും ചെയ്തിരുന്നു. ശ്രീനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിനെ നായകനാക്കുന്നതുമായി ബന്ധപ്പെട്ട് കഥ പറയാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീനാഥും സന്‍ജ്ജീവും അജിത്തിനെ ചെന്ന് കണ്ടിരുന്നു. അന്ന് അജിത്ത് അതിഥികള്‍ക്ക് നല്ലൊരു ജ്യൂസ് ഒക്കെ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. സിനിമയുടെ കഥ വായിച്ച് കേട്ട് ഇഷ്ടപ്പെട്ടപ്പോള്‍ അജിത്ത് പറഞ്ഞുവത്രെ, എനിക്ക് വിജയ് യെക്കാള്‍ മുന്നിലെത്തണം എന്ന്. വിജയ് യെക്കാള്‍ വലിയ നടന്‍ ആവണം എന്നും അത് മാത്രമാണ് തന്റെ ലക്ഷ്യം എന്നും അജിത്ത് തുറന്ന് പറഞ്ഞു. ഇത് കേട്ട് സജ്ജീവും ശ്രീനാഥും ഒന്നും പറഞ്ഞില്ലത്രെ.

എന്നാൽ പിന്നീടൊരു അവസരത്തില്‍ വിജയ് യെ കണ്ടപ്പോള്‍ അജിത്ത് പറഞ്ഞ കാര്യം സജ്ജീവും ശ്രീനാഥും വിജയ് യോട് സൂചിപ്പിച്ചിരുന്നു എന്നും . ഇത് കേട്ട് വിജയ് ആദ്യം ചിരിയ്ക്കുകയാണത്രെ ചെയ്തത്. അജിത്തിന്റെ തുറന്ന മനസ്സിനെയും കാഴ്ചപ്പാടിനെയും വിജയ് പ്രശംസിയ്ക്കുകയും ചെയ്തുവത്രെ. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഈ ഒരു സംഭവം അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സജ്ജീവ് ആണ് വെളിപ്പെടുത്തിയത്. ഇരുവരും പിന്നീട് ഇങ്ങോട്ട് മത്സരിച്ച് അഭിനയിക്കുകയായിരുന്നുവെങ്കിലും സൗഹൃദത്തെ മുറുകെ പിടിച്ചിരുന്നു എന്ന് സജ്ജീവ് പറയുന്നു.

Most Popular

സിനിമ കണ്ട് കുറച്ച്‌ കഴിഞ്ഞപ്പോള്‍ തട്ടിവിളിച്ചിട്ട് അമ്മ ‘എടാ അത് നീയായിരുന്നോ?’ എന്ന് ചോദിച്ചു; കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ എവർ ഗ്രീൻ സ്റ്റാറാണ് കുഞ്ചാക്കോ ബോബൻ. പൊതുവേ ലാളിത്യമാർന്ന പെരുമാറ്റത്തിനുടമായാണ് കുഞ്ചാക്കോ ബോബൻ.താരം തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്ക് വെക്കാറുമുണ്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ...

ഒരു എഴുത്തും മോതിരവും നല്‍കിയാണ് എന്റെ പ്രണയം അറിയിച്ചത്, അവൾ യെസും നോയും പറഞ്ഞില്ല; ഹൃദയഹാരിയായ കുറിപ്പുമായി ഫഹദ് ഫാസിൽ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും കഴിവുറ്റ താരമായി കരുതുന്ന ആൾ ആണ് ഫഹദ്. ആദ്യ തുടക്കം പിഴച്ചപ്പോൾ നീണ്ട ഇടവേളയെടുത്തതിന് ശേഷം ശക്തമായ തിരിച്ചു വരവിലൂടെ മലയാളത്തിലെ ഞെട്ടിച്ച താരണമാണ് ഫഹദ്. തന്റേതായ...

കൽപന ചൗള മാത്രമല്ല, സ്വന്തം ഭാര്യയും ‘പെണ്ണാണെന്ന’ തിരിച്ചറിവുണ്ടായാൽ മതി: പെണ്ണ് തേടുന്ന സ്വാതന്ത്ര്യം; കുറിപ്പ്

ആണധികാരത്തിന്റെ നിഴലിൽ ഒതുങ്ങി പോകുന്ന സ്ത്രീകളുടെ പ്രതിനിധിയായിരുന്നു ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ ചന്ദ്ര. അനുപമ പരമേശ്വരൻ അവിസ്മരണീയമാക്കിയ കഥാപാത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവച്ചു. ഇപ്പോഴിതാ ചിത്രം സംസാരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്...

മാറ്റത്തെ ഒരിക്കലും ഭയപ്പെടരുത് – വൈറലായി ചെമ്പരത്തി സീരിയയിലിലെ വില്ലത്തി ഗംഗയുടെ ചിത്രങ്ങൾ

കോവിടും ലോക്ക് ടൗണും ഒക്കെയായി സിനിമ വ്യവസായം വലിയ പ്രതി സന്ധികൾ നേരിടുന്ന ഇക്കാലത്തു പ്രേക്ഷകരുടെ ഏക് ആശ്വസമാണ് സീരിയലുകൾ ഒരുകാലത്തു സീരിയലുകളെ തള്ളിപ്പറഞ്ഞ പുരുഷന്മാർ പോലും ഇപ്പോൾ ആരാധകരായി മാറിയിരിക്കുകയാണ്. അതുകൊണ്ടു...