ആദ്യത്തെ ‘ഉഡായിപ്പ് ഭാര്യയുടെ’ റോള്‍ ഹിറ്റായി; പിന്നെ അത്തരം അറുപതോളം റോളുകള്‍ ഉപേക്ഷിച്ചു; ടൈപ്പ് കാസ്റ്റിങ്ങിനേക്കുറിച്ച്‌ നടി മഞ്ജുവാണി

Advertisement

നിവിന്‍ പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ ഒരേ സമയം ഓട്ടോക്കാരന്റെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ ‘ഉഡായിപ്പ് കാമുകിയുടെ’ വേഷം തനിമചോരാതെ അവതരിപ്പിച്ചാണ് മഞ്ജുവാണി എന്ന നടി ഹിറ്റായത് .സത്യത്തിൽ ആ ഒറ്റ വേഷം കൊണ്ട് താനാണ് മലയാളികൾക്ക് അത്രയേറെ സുപരിചിതയായ താരമാണ് മഞ്ജുവാണി.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം അധികം സിനിമകളിൽ മഞ്ജുവാനിയെ കണ്ടിരുന്നില്ല കേവലം മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് മഞ്ജു ഇതുവരെയായും അഭിനയിച്ചിട്ടുള്ളത്. ഇതിനു കാരണം നാം സ്വാഭാവികമായും ചിന്തിക്കുന്നപോലെ അവസരം ലഭിക്കാത്തതല്ല എന്നതാണ് ഇപ്പോൾ മഞ്ജുവാനി പറയുന്നത് അതിനു പിന്നിലെ കാരണം താരം താനാണ് വെളിപ്പെടുത്തുന്നു. അറുപതോളം സിനിമകളില്‍ മഞ്ജുവിന് ക്ഷണം ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിയുള്ള മഞ്ജുവിന് ചില സിനിമകള്‍ തിരക്കും മൂലവും ലീവ് ലഭിക്കാഞ്ഞത് കൊണ്ടും സ്വീകരിക്കാന്‍ സാധിച്ചില്ല. പക്ഷെ വന്നതില്‍ ബഹുഭൂരിപക്ഷം വേഷങ്ങളും ‘ഉടായിപ്പ് കാമുകി’ കഥാപാത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു എത്തിയത്. ജോലിയും മറ്റൊരു വരുമാനമുള്ളതുകൊണ്ടും, കിട്ടിയ വേഷങ്ങള്‍ എല്ലാം ചെയ്യാന്‍ മഞ്ജു തുനിഞ്ഞില്ല. എന്നാല്‍ എല്ലാവരുടെയും അവസ്ഥ ഇതല്ല എന്ന് മഞ്ജു പറയുന്നു. അഭിനയം ഉപജീവനമാര്‍ഗമാക്കിയ പലരുടെയും സ്ഥിതി അങ്ങനെയല്ല എന്ന് മഞ്ജു ന്യൂസ് 18 മലയാളത്തിനോട് ഒരഭിമുഖത്തിൽ പറഞ്ഞു.

നടി ചിത്രയുടെ നിര്യാണത്തെത്തുടര്‍ന്ന് അവര്‍ അവതരിപ്പിച്ച ചില വേഷങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് മഞ്ജു ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബെയ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മഞ്ജുവിന്റെ പോസ്റ്റ്. പോസ്റ്റിലെ വാക്കുകള്‍ ചുവടെ:

“സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച്‌ ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച്‌ ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര്‍ മാത്രം. എന്ത് കൊണ്ടങ്ങനെ ?

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേര്‍സുമായിരുന്നു. എന്നാല്‍ AHBയില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍ ) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.

ഗസ്റ്റ് റോള്‍ ആണെങ്കില്‍പ്പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്‍, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് ” എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്ബോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.

Most Popular