ദിലീപിനേയും ലാല്‍ ജോസിനേയും തമ്മിലടിപ്പിക്കാന്‍ പാരവെച്ച് പ്രമുഖ സംവിധായകന്‍ ആ കഥ ഇങ്ങനെ

Advertisement

മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ആളാണ് ലാൽ ജോസ് ഒരു മറവത്തൂര്‍ കനവ് മുതല്‍ പ്രേക്ഷകരെ രസിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ലാല്‍ജോസ്. കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങളെയും പാരകളെയും കുറിച്ച് സഫാരി ചാനലിന്റെ ഒരു പരിപാടിയില്‍ കുറച്ചു കാലം മുൻപ് ലാല്‍ജോസ് മനസുതുറന്നിരുന്നു.മലയാളത്തിലെ ഏറ്റവും മികച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ മീശമാധവനുമായി ബന്ധപ്പെട്ട് അദേഹം പങ്കുവച്ച അനുഭവങ്ങള്‍ ആണ് വൈറലാവുന്നത്.

ലാൽ ജോസ് ആ സംഭവത്തെ ഓർമ്മിക്കുന്നത് ഇങ്ങനെ. “മീശമാധവന്‍ കേരളത്തിലുടനീളം ഗംഭീര റിപ്പോര്‍ട്ട് ആണെന്ന് മനസിലായപ്പോള്‍ ആ സന്തോഷം ദിലീപുമായി പങ്കിടാമെന്ന് വെച്ച് ഞാന്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനായി പോയി. ആ സമയം അവിടെ മറ്റൊരു പ്രശസ്ത സംവിധായകന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ട്.സംവിധായകന്റെ പേര് പറയുന്നില്ല, അയാള്‍ ദിലീപിനോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് പിന്നെ മനസിലായി. സിനിമ അത്ര പോരെന്നും, സിനിമ പലയിടത്തും ലാഗ് ചെയ്യുന്നുണ്ടെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറയുകയാണ്.

കേരളം മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചിത്രത്തിലെ ഫൈറ്റ് സീനൊക്കെ കട്ട് ചെയ്യുന്നതാ നല്ലതെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറഞ്ഞു. ഒടുവില്‍ ഫോണ്‍ വിളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ആദ്യം നോക്കിയത് എന്റെ മുഖത്തേക്കാണ്.‘എന്താ സാര്‍ സിനിമ ഇഷ്ടമായില്ലേ’? എന്ന് ഞാന്‍ ചോദിച്ചു, ‘പോര ലാലു’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഈ സംവിധായകന്റെ പേര് താന്‍ പറയുന്നില്ലെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

Most Popular