‘ആരോപണത്തില്‍ വേടന്‍ സാര്‍ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാര്‍വതി വേടന്‍ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച്‌ ക്ഷമിച്ചിരിക്കുന്നു- സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ശക്തമായ ഒരു താക്കീതായിരുന്നു മീ ടൂ മൂവേമെന്റ് ഒട്ടേറെ പേരുടെ കപട മുഖങ്ങൾ അഴിഞ്ഞു വീഴാൻ ഇടയാക്കിയ ഒന്നായിരുന്നു അത്.ഇപ്പോൾ മീ ടു ആരോപണത്തില്‍ മാപ്പ് പറഞ്ഞ മലയാളി റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ( വേടന്‍) സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ സജീവമാണ്. സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബത്തില്‍ പ്രവര്‍ത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണം മുഹ്‌സിന്‍ പരാരി നിര്‍ത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടന്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു.

ഹിരൻ ദാസ് മുരളിയുടെ പോസ്റ്റ് ഇങ്ങനെ: ‘എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു’-എന്നായിരുന്നു വേടന്റെ കുറിപ്പ്.

അതേസമയം, നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെ നിരവധി പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
‘ആരോപണത്തില്‍ വേടന്‍ സാര്‍ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാര്‍വതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടന്‍ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച്‌ ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടര്‍ പാര്‍വതി തിരുവോത്ത് താങ്കളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നാണ്’ എന്നാണു ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

നടി രേവതി സമ്ബത്തും പാര്‍വതിക്കെതിരെ പോസ്റ്റിട്ടു പാര്‍വതിയുടെ പ്രവൃത്തി തീര്‍ത്തും നിരാശ ജനകമാണ്. വേടന്‍ ഒരു ക്രിമിനലാണ്, അത് നിങ്ങള്‍ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്ബത്ത് ചോദിക്കുന്നു. പാര്‍വതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്ബത്ത് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

നേരത്തെ, തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എന്‍ വി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കിയതിനെതിരെ പാര്‍വതി തിരുവോത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് പാര്‍വതിക്കെതിരെ വിമശനം ഉയര്‍ന്നിരിക്കുന്നത്.

Most Popular

പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ്...

ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള...

മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന്റെ നായികയായി തിളങ്ങിയ പ്രിയ ഗില്‍! മേഘത്തിലെ ആ താരസുന്ദരി ഇപ്പോള്‍ എവിടെയാണ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അന്യഭാഷാ ചിത്രങ്ങളെയും താരങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാറുള്ളവരാണ് മലയാളികൾ പക്ഷേ അവർ കഴിവുറ്റവരാകണം എന്ന് മാത്രം. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് താരങ്ങളുണ്ട് അത്തരത്തിൽ. മമ്മൂട്ടിക്കും ദിലീപിനുമൊപ്പമായി...

ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ...