150 കോടി ബജറ്റിൽ ബ്രഹ്മാണ്ഡ ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് ‘ഹരിഹര വീരമല്ലു’. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ്.ബാഹുബലിയെ കടത്തി വെട്ടുന്ന വിശ്വൽ എഫക്ട് രംഗങ്ങളായിരിക്കും ചിത്രത്തിൽ എന്ന് അണിയറ പ്രവർത്തകരുടെ അവകാശവാദം.

നിധി അഗര്‍വാളാണ് നായിക. കീരവാണിയാണ് സംഗീത സംവിധാനം. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഹരിഹര വീരമല്ലുവിന്റെ കഥ നടക്കുന്നത്. നാല്‍പ്പത് ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായ ഹരിഹര വീരമല്ലുവിന്റെ അടുത്ത ഷെഡ്യൂള്‍ ജൂലൈയിലാണ്. ഹോളിവുഡില്‍ നിന്നുള്ള ബെന്‍ ലോക്ക് ആണ് വിഎഫ്‌എക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. പിങ്ക് തെലുങ്ക് റീമേക്ക് വക്കീല്‍ സാബ് ആണ് പവന്‍ കല്യാണിന്റെ അടുത്ത റിലീസ്. ശ്രീറാം വേണുവാണ് സംവിധാനം. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിലും പവന്‍ കല്യാണാണ് നായകന്‍.

എ.എം.രത്‌നമാണ് നിര്‍മ്മാണം. എ ദയാകര്‍റാവുവാണ് നിര്‍മ്മാതാവ്. തെലുങ്കിനൊപ്പം ഹിന്ദി, കന്നഡ, തമിഴ്, മലയാളം പതിപ്പുകളായി സിനിമയെത്തും. 2022ലാണ് റിലീസ്. റാംലക്ഷ്മണ്‍, ശ്യാം കൗഷല്‍, ദിലീപ് സുബ്ബരായന്‍ എന്നിവരാണ് സംഘട്ടനം. ജ്ഞാനശേഖറാണ് ക്യാമറ.

Most Popular

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍...

എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ...

അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ ഏറ്റവും സേഫ് ആയി നടക്കുന്ന ഒന്നാണ് സൈബർ അറ്റാക്കുകൾ സോഷ്യൽ മീഡിയയുടെ അദൃശ്യമായ സ്പേസിൽ ഇരുന്നു സ്ത്രീകൾക്കെതിരെ എന്ത് തരാം അശ്ലീലവും പറഞ്ഞു രസിക്കുന്ന ഒരു വിഭാഗം നരമ്പു രോഗികളുടെ...

മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയ കുറിച്ചുളള മോഹന്‍ലാലിന്റെ വാക്കുകളാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിന കുറിച്ച്‌ താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച്‌ ഒരു...