സ്ത്രീധനം മാത്രമാണോ വിഷയം? ആണും പെണ്ണും എല്ലാവരും വെറും മനുഷ്യരാണ്; നടി നേഹ റോസ്

കൊല്ലത്തു വിസ്മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യ കേരാളത്തിനു താനാണ് വലിയ അപമാനം ഉണ്ടാക്കിയ ഒന്നാണ്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും ഇപ്പോൾ എന്തുകൊണ്ടോ കൂടി വരുന്നു ഈ പ്രവണതയെ കുറിച്ച് പ്രതികരിക്കുകയാണ് നടി നേഹ. പെണ്ണ് വെറും പെണ്ണാണ്, എന്നും താഴ്ന്നു നില്‍ക്കണം എന്ന ചിന്താ​ഗതിയാണ് ഇന്നും പലരും വച്ച്‌ പുലര്‍ത്തുന്നതെന്നും ഇത് മാറേണ്ടതുണ്ടെന്നും നടി പറയുന്നു. ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണെന്നും, വെറും മനുഷ്യരാണെന്നും അതിനപ്പുറം ഒരാളും ഒന്നുമല്ലെന്നും ഫേസ്ബുക്കില്‍ നേഹ കുറിച്ചു.

നടി നേഹയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്‍ത്രീധനം മാത്രമാണോ ഇവിടെ വിഷയം? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാന്‍?. ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ?

‘പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച്‌ പുലര്‍ത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങള്‍ കുറവാണ്. ( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്ബാടും ഇന്നും ഇത് കേള്‍ക്കാന്‍ സാധിക്കും ) ഞാനും ഒരുപാട് കേട്ടിട്ടുണ്ട്.

പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ. ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്. അതിനപ്പുറം നമ്മള്‍ ഒന്നുമല്ല! ‘

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്‌സിന്‍ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

Most Popular

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...

ഇതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഷഫ്‌നയുടേയും സജിന്റേയും പുതിയ തുടക്കം

ഒരുപാട് ആരാധകര്‍ ഉള്ള താരദമ്ബതികളില്‍ ഒരുവരാണ് ഷഫ്നയും സജിനും.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മത വിഭാഗങ്ങളിൽ ജനിച്ച ഇവരുടെ വിവാഹവും ചെറിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അവസരങ്ങൾക്കായി കാതോർതിരിക്കുമ്പോളാണ് നടിയായ ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് പുതിയതായി നിർമ്മിക്കുന്ന...

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! കിടിലോൽ കിടിലം എന്ന് സോഷ്യൽ മീഡിയ

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത്, മാസ്കുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. രണ്ടാമത്തെ തരംഗം മുതൽ രണ്ട് മാസ്കുകൾ ധരിക്കാൻ ആരോഗ്യ വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അതിനനുസരിച്ചുള്ള ആഭരണങ്ങൾ...

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ...