സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ രതീഷ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് ശക്തമായ ധാരാളം സ്ത്രീ കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷക പ്രീതി നേടി.

അമ്മായിയമ്മ വേഷത്തിലൂടെ എത്തി ഇപ്പോൾ സീരിയലിലെ അഭിഭാജ്യമായ താരമായി മാറിയിരിക്കുകയാണ് രേഖ. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ രേഖ സീരിയലുകളില്‍ അഭിനയിക്കാനെത്തുന്നവരെയ കുറിച്ചും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല.
നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും.അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും ചിലപ്പോള്‍ തനിക്ക് ചെറിയ പേടി തോന്നാറുണ്ടെന്നും നടി പറയുന്നു. കാരണം ഒരു പക്ഷെ അത് തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രേക്ഷകര്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് പുതിയ മുഖങ്ങളെ ആയിരിക്കുമെന്നും അവര്‍ക്ക് അതിവിശാലമായ സാധ്യതകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും രേഖ പറയുന്നു.

Most Popular

മലയാളത്തിന്റെ സ്വന്തമാണിവൾ മലയാളികൾക്ക് ഏറെ പ്രീയങ്കരി ആരാണിവർ അറിയാമോ ?

വളരെ ചെറുപ്രായം മുതൽ മലയാളികളുടെ കൺമുന്നിൽ ഈ പെൺകുട്ടിയുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ പ്രശസ്ത ഗായിക സുജാത. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ...

മലയാളത്തിലെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ‘പുഷ്‍പ’യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

തെലുങ്കിലെ സൂപ്പർ താരമായ അല്ലു അർജുൻ മലയാളികൾക്കും പ്രീയങ്കരനാണ് ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ പ്രീയ താരമായി മാറുകയായിരുന്നു അല്ലു അർജുൻ. അല്ലു അർജുനനെ അങ്ങനെ മലയാളികൾ സ്നേഹത്തോടെ...

സത്യത്തില്‍ രാജാവിന്റെ മകനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു പിന്നെങ്ങനെ അത് മോഹൻലാൽ ആയി ഡെന്നിസ് ജോസഫ് ആ കഥ പറയുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന ചിത്രമാണ് രാജാവിന്റെ മകൻ . ശ്യാമ നിറക്കൂത്തു തുടങ്ങിയ ചിത്രങ്ങൾ എഴുതിയ അതേ ഡെന്നിസ് ജോസഫ് ആണ് മോഹൻലാലിനെ ഒരു സൂപ്പർ സ്റ്റാറാക്കി മാറ്റിയ...

‘ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കും’; റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ കമെന്റിട്ടു ആരാധകന്‍; മറുപടി നല്‍കി നവ്യ. എന്തുകൊണ്ട് ഫെമിനിസ്റ്റുകളായാൽ വെറുക്കപ്പെടും ?

മലയാളികളുടെ എക്കാലത്തെയും പ്രീയങ്കരികളായ നായിക നടിമാരിൽ മുൻനിരയിലാണ് നവ്യയുടെ സ്ഥാനം.വിവാഹത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്ന് പിൻവാങ്ങിയ താരം വീണ്ടുമൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് . വികെ പ്രകാശ് സംവിധാനം ചെയ്യുന്ന...