വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

ലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും ഇപ്പോള്‍ പൊന്നമ്മ പ്രേക്ഷകര്‍ക്ക് സ്വാദ് വിളമ്ബുന്നു. എന്നാല്‍ ഇപ്പോള്‍ നടിയാകട്ടെ വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ തനിക്ക് ഇഷ്ടപ്പെടില്ല എന്ന് തുറന്ന് പറയുകയാണ് താരം.

അത്യാവശ്യം വണ്ണം ഒക്കെ ആയിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. പൊന്നമ്മ നിന്റെ കഥാപാത്രത്തിന് കുറച്ച്‌ കൂടി വണ്ണം വേണമെന്ന് ലോഹി സാറാണ് എന്റെ അടുത്ത് പറഞ്ഞത്. അതെനിക്ക് മറക്കാന്‍ പറ്റത്തില്ല. ഒരു കര്‍ക്കിടകത്തിലാണ് ഞാന്‍ സൂപ്പ് കുടിക്കുന്നത്. വണ്ണം വെക്കാന്‍ വേണ്ടി മട്ടന്‍ സൂപ്പ് രണ്ട് മാസത്തോളം കുടിച്ചു. മൂന്ന് ഡെലിവിറി കഴിഞ്ഞിട്ടും എനിക്ക് വണ്ണം വച്ചിട്ടില്ല. പക്ഷേ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയത്. പിന്നീട് കുറച്ചില്ല. ഇനി എന്തായാലും നായിക കഥാപാത്രമായി ഞാന്‍ മാറില്ല. അതിന്റെ സമയം കഴിഞ്ഞു.

ഇനി അമ്മ കഥാപാത്രമായാലും ചേച്ചി കഥപാത്രങ്ങളൊക്കെയാണ് എനിക്ക് ചെയ്യാന്‍ പറ്റുന്നതായിട്ടുള്ളത്. അതിനും കുറച്ച്‌ വണ്ണം വേണം. അതുകൊണ്ട് ഞാനിത് കുറക്കാന്‍ നോക്കിയിട്ടില്ല. കൂടുതലങ്ങ് വെയിറ്റ് വരുമ്ബോള്‍ കുറച്ച്‌ നടക്കുകയും ഡയറ്റ് നോക്കുകയും ചെയ്യും. ഡാന്‍സ് മനസിലുള്ളത് കൊണ്ട് ഇടയ്ക്ക് പ്രാക്ടീസ് ചെയ്യും. പിന്നെ വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടത്തില്ല. കാരണം ഈ വണ്ണം പൈസ കൊടുത്ത് വെച്ചതാണ്. അല്ലാതെ തനിയെ ഉണ്ടായതല്ല. ഞാനെന്റെ സിനിമയ്ക്ക് വേണ്ടി, എന്റെ ജോലിയ്ക്ക് വേണ്ടി ചെയ്തതാണ്.

തുറപ്പുഗുലാന്‍ സിനിമയില്‍ മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിച്ച സമയത്ത് ഞാന്‍ വണ്ണം കുറക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. മമ്മൂക്ക എന്താണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഏതൊക്കെയാണെന്ന് പറഞ്ഞ് തരും. പിന്നാലെ താന്‍ വണ്ണം കുറച്ച്‌ നായികയാവാന്‍ പോവുകയാണോന്നാണ് അദ്ദേഹം ചോദിച്ചത്. വണ്ണം ഉള്ളവര്‍ക്കാണ് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്.

വേറൊരു സ്ഥലത്ത് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് കണ്ട് സിദ്ദിഖ് ചോദിച്ചു പൊന്നമ്മ വണ്ണം കുറക്കാന്‍ പോവുകയാണോന്ന്. പണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇനി മെലിഞ്ഞ് തെലിഞ്ഞ് ഇരുന്നാല്‍ അവരെ സിനിമയിലേക്ക് വിളിക്കണ്ടെന്നേ പറയുകയുള്ളു. അതുകൊണ്ട് വന്ന് വല്ലതും കഴിക്കാന്‍ നോക്ക്്, എന്ന് സിദ്ദിഖ് പറഞ്ഞു. സത്യത്തില്‍ ദോശയും ഇഡ്ലിയും എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മാറി ഇരുന്നതാണ്. മക്കള്‍ എന്നോട് വണ്ണം കുറക്കാന്‍ പറയാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച്‌ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നതെന്ന് പൊന്നമ്മ പറയുന്നു.

Most Popular

ഇപ്പോൾ എന്റെ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നത് ഒന്നും ഞാനല്ല : അനൂപ് മേനോൻ

പ്രശസ്ത മലയാളം നടൻ അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 15 ലക്ഷത്തിനു മുകളിൽ ഫോളേവേഴ്സ് ഉള്ള പേജാണിത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.താരത്തിന്റെ പോസ്റ്റ് ഇങ്ങനെ "പ്രിയമുള്ളവരേ, ഇത്...

പ്രിയപ്പെട്ട രമേശൻ നായർ, ഞാൻ എന്താണ് കേൾക്കുന്നത് ? ഹൃദയഹാരിയായ കുറിപ്പുമായി ബാലചന്ദ്രമേനോൻ

പ്രശസ്ത മലയാളം കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു.150 ലധികം മലയാള സിനിമകൾക്കും ഡസൻ കണക്കിന് ഭക്തി ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ച എസ്. രമേശൻ നായർ ഇന്ന് (വെള്ളിയാഴ്ച) കൊച്ചിയിലെ ഒരു...

ജീവിതത്തിലെ തന്റെ സങ്കടങ്ങളകറ്റുന്ന ആ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി നടി ഭാവന

ഏവർക്കും ജീവിതത്തിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും ഉണ്ടാകാറുണ്ട് പലരും അതിനെ മറികടക്കാൻ അവരുടേതായ പല മാർഗ്ഗങ്ങൾ കണ്ടെത്താറുമുണ്ട്.ജീവിതത്തിലെ പ്രശനങ്ങളെ നാമെപ്പോഴും നമ്മുടേതായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം അതാണ് നല്ല മാർഗ്ഗം....

താരത്തെ സ്‌ക്രീനില്‍ കണ്ടതും ‘തലൈവ’ എന്നലറി വിളിച് വിജയ്! വിജയ്‌യുടെ ഇഷ്ട നടന്‍ ഈ യുവതാരം!

തമിഴ് ആരാധകരുടെ പ്രീയപ്പെട്ട ദളപതിയാണ് വിജയ് ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും അങ്ങനെ തന്നെ . സിനിമ താരങ്ങൾക്കു പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയ്‌യുടെ പ്രിയപ്പെട്ട താരങ്ങളിലൊന്ന് ഒരു ബോളിവുഡ്...