മോഹൻലാലിനെ കളിയാക്കി സരോജ് കുമാര്‍ സിനിമയെടുത്ത സംവിധായകന്‍ സജിന്‍ രാഘവന് പിന്നീട് മോഹന്‍ലാല്‍ നല്‍കിയ കിടിലന്‍ മറുപടി

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഉദയനാണ് താരം.അതിൽ നായകനായി അഭിനയിച്ചത് മോഹൻലാലും പ്രതിനായകനായത് ശ്രീനിവാസനുമായിരുന്നു. സിനിമയിലെ പല സൂപ്പർ താരങ്ങളുടെയും പൊയ്മുഖങ്ങൾ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രമായ രാജപ്പൻ അഥവാ സരോജ് കുമാർ. ആ കഥാപാത്രത്തെ നായകനാക്കി 2012 ൽ പുറത്തിറങ്ങിയ പത്മശ്രീ ഭരത്‌ ഡോ.സരോജ്‌ കുമാർ റിലീസായപ്പോൾ കൂടെ വിവാദങ്ങളുടെ പെരുമഴയുമുണ്ടായി.നടൻ മോഹൻലാലിനെ കളിയാക്കിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയാണ് സിനിമക്കു ലഭിച്ചത്‌. അതോടെ അത് വലിയ ചർച്ചാവിഷയവും വിവാദങ്ങളുമുണ്ടാക്കി. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ച്‌ ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. അടിതെറ്റിയത്‌ സംവിധായകനു മാത്രം.സിനിമ റിലീസായിക്കഴിഞ്ഞ്‌ സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ ലാൽ ഫോൺ അറ്റൻഡ്‌ ചെയ്തില്ല.

പിന്നീടൊരിക്കൽ സജിൻ ഒരു ലൊക്കേഷനിൽ പോയി മോഹൻലാലിനെ നേരിട്ട്‌ കണ്ടു ഇതിനെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചിരുന്നു . വിളിച്ചിരുന്നു എന്ന കാര്യം സജിൻ ലാലിനോട്‌ സൂചിപ്പിച്ചു. മിസ്കാൾസ്‌ കണ്ടിരുന്നു. നമ്മൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ കാൾസല്ലേ എടുക്കു സജീ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നെന്ന് സജിൻ പറയുന്നു. മോഹൻലാലിനെ പരിഹസിക്കാൻ ഉദ്ദേശിച്ച്‌ ചെയ്തതല്ല ഡോ.സരോജ്‌ കുമാർ എന്നാണ് സജിൻ പറയുന്നത്‌. പക്ഷേ ചിത്രം കണ്ട ആർക്കും അതങ്ങനെയാണെന്നു എന്നതാണ് വസ്തുത.മോഹൻലാലിൻറെ ജീവിതത്തിലെ പല സംഭവ വികാസങ്ങളും ചിത്രത്തിൽ പരോക്ഷമായി പ്രതിപാദിക്കുന്നുണ്ടായിരുന്നു. മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേർണൽ അംഗീകാരം കിട്ടിയതും അങ്ങനെ പലതും ചിത്രത്തിൽ വളരെ അധികം ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്നു. ഉദയനാണ് താരത്തിൽ സൂപ്പർ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്‌. പ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ച പോലെ ഡോ.സരോജ്‌ കുമാറിനേയും സ്വീകരിക്കുമെന്ന് സംവിധായകൻ കരുതുകയായിരുന്നുവത്രേ!

Most Popular