മലർ ജോർജിനെ തേച്ചതോ അതോ മറന്നുപോയതോ? ; സംശയം തീർത്ത് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ

പ്രേമം മലയാള സിനിമ ലോകം കണ്ട എക്കാലയത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. വലിയ ഒരു പരീക്ഷണ ചിത്രം എന്ന രീതിയിൽ എടുത്ത ചിത്രം എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരിക്കുകയാണ്. നടൻ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മിന്നുന്ന വിജയമാണ് പ്രേമം നേടിയത്. പ്രേമം ജോർജിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയിൽ ഏറ്റവും പ്രാധാന്യമുള്ള നായികാ കഥാപാത്രം ചെയ്യുന്നത് സായി പല്ലവി അവതരിപ്പിക്കുന്ന മലർ മിസ് ആണ്. ജോർജിനെ കോളേജിൽ പഠിപ്പിക്കുന്ന അധ്യാപികയായി എത്തുന്ന മലർ മിസ്സുമായുള്ള വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ രണ്ടാം പാർട്ടിൽ അവിചാരിതമായി ഒരാക്‌സിഡന്റ് സംഭവിച്ചു ഓർമ്മ നഷ്ടമാകുന്ന മലർ മിസ് ശെരിക്കും ജോർജിനെ മറന്നു പോവുകയാണോ അതോ മറന്നതായി അഭിനയിക്കുകയാണോ എന്ന സംശയം ചിത്രം റിലീസ് ചെയ്ത അന്ന് മുതലേ ആരാധകർക്ക് ഉള്ളതാണ്. ഇപ്പോൾ ചിത്രത്തിന്റെ വാർഷിക ദിനത്തിൽ ആ സംശയം ആരാധാകൃ കമെന്റായി ചോദിച്ചിരുന്നു. അതിനാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ മറുപിടി കൊടുത്തിരിക്കുന്നത്. അൽഫോൺസ് പുത്രൻ തന്റെ ഫേസ് ബുക്ക് പേജിൽ കമെന്റായി ആണ് മറുപടി കൊടുത്തത് ആരാധകന്റെ ചോദ്യവും അൽഫോൻസ് പുത്രന്റെ മറുപിടിയും കാണാം

“ഒരു സംശയം, പ്രേമത്തിൽ ക്ലൈമാക്സിൽ മലർ പറയുന്നുണ്ട് ഒന്നും ജോർജിനോട് പറയാൻ താനാഗ്രഹിക്കുന്നില്ല എന്ന്. പടം പലതവണ കണ്ടിട്ടും ഞങ്ങൾക്ക് സംശയം ബാക്കിയാണ്, ശരിക്കും മലരിന് ഓർമ നഷ്ടപ്പെട്ടതാണോ? അതോ മനപൂർവ്വം ജോർജിനെ അവഗണിക്കാൻ ചെയ്തതാണോ? അതോ അടുത്തിടെ മാത്രം ഓർമ തിരിച്ചുകിട്ടിയതും ജോർജിന്റെ വിവാഹം ആയതുകൊണ്ട് മാത്രം പറയാതിരിക്കുന്നതുമാണോ?” എന്നായിരുന്നു സ്റ്റീവൻ മാത്യു എന്ന പ്രേക്ഷകന്റെ ചോദ്യം.

“മലരിന് ഓർമ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഓർമ തിരികെ കിട്ടിയപ്പോൾ അവൾ ചിലപ്പോൾ അറിവഴഗനുമായി സംസാരിച്ചിരിക്കാം. അവൾ അവിടെയെത്തുമ്പോൾ ജോർജും സെലിനും സന്തോഷത്തോടെയിരിക്കുന്നു എന്നു മനസ്സിലാവുന്നു. എന്നാൽ സൂപ്പർ ജോർജിന് മനസ്സിലാവുന്നുണ്ട്, മലരിന് ഓർമ തിരികെ കിട്ടിയിട്ടുണ്ടെന്ന്. അത് സംഭാഷണങ്ങളിലൂടെ പയുന്നില്ല, ആംഗ്യങ്ങളിലൂടെയും ഹാർമോണിയത്തിന് പകരം ആദ്യമായി വയലിൻ ഉപയോഗിച്ചും ഞാനത് പയുന്നുണ്ട്. നിങ്ങളുടെ സംശയം തീർന്നെന്നു കരുതുന്നു. ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ചോദ്യത്തിലെ അവസാനത്തെ പോയിന്റാണ്, അടുത്തിടെയാണ് മലരിന് ഓർമ തിരികെ ലഭിച്ചത്.” എന്നാണ് അൽഫോൺസ് ചോദ്യകർത്താവിന് മറുപടി നൽകിയത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു അൽഫോൺസിന്റെ മറുപടി.

Most Popular

ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി – മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിയ്ക്കുന്ന ജെബി ജംഗ്ഷനില്‍ അതിഥിയായി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും എത്തിയിട്ടുണ്ട് അവിടെ വച്ച് പലപ്പോളും സിനിമയുടെ അണിയറയിൽ നടക്കുന്ന പല കാര്യങ്ങളും...

തെന്നിന്ത്യന്‍ നടിമാര്‍ മൂന്നാറിലെക്കും ഒഴുകി തുടങ്ങി — വെടിക്കെട്ട്‌ ചിത്രങ്ങള്‍ പങ്കുവെച്ച് ഹംസ നന്ദിനി

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് തുടർന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിയ താരമാണ് ഹംസ നന്ദിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവേ ഗ്ലാമറസ്സായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ...

നസ്രിയയെ കെട്ടിപ്പിടിച്ച് ജ്യോതിര്‍മയി; താരസുന്ദരിയുടെ പുതിയ ലുക്കിൽ അത്ഭുതവും ആശങ്കയുടെ ആരാധകർ

വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലങ്കിലും നസ്രിയ എന്നും ആരാധകർക്ക് പ്രീയങ്കരിയാണ്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമൊകകെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന...

കണ്ണു നിറഞ്ഞ് ബിജു മേനോന്‍ അന്ന് പറഞ്ഞത് ‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’

ബിജു മേനോൻ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ മലയാളികളുടെ മനസ്സിൽ വേറിട്ട സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ബിജു മേനോൻ ,നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങിയ താരം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക്...