ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി എതിർ നിരയിലെ ബൗളേഴ്സ് പെരുമാറിയാൽ പോലും ഒരിക്കൽ പോലും പ്രകോപിതനാകാത്ത വ്യക്തിത്വം ആർക്കും സച്ചിനിൽ നിന്നും പഠിക്കാൻ ധാരാളം ഉണ്ട്.
ക്രിക്കറ്റ് ഇഷ്ട്ടപ്പെടുന്നവർക്കും അല്ലാത്തവർക്കുമെല്ലാം ഒരുപോലെ പ്രീയങ്കരനായ വ്യക്തിത്വം. ഇപ്പോൾ ദേശീയ ബാലിക ദിനത്തിൽ അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണ് വൈറലായിരിക്കുന്നത്.ആൺകുട്ടിയായാലും പെണ്കുട്ടിയായാലും സ്നേഹവും കരുതലും അവസരങ്ങളും അവർ രണ്ടു പേർക്കും എല്ലായ്പ്പോഴും തുല്യമായി ലഭിക്കേണ്ട ഒന്നാണ് എന്നും അതിൽ വിവേചനം പാടില്ല എന്നുമുള്ള സന്ദേശമാണ് സച്ചിൻ നൽകുന്നത്. നമ്മൾ എല്ലാവരും ഒരു കാര്യം പ്രതെയ്കളെ മനസിലാക്കണം നമ്മുടെ കുട്ടികൾ നമ്മിൽ നിന്നാണ് പഠിക്കുന്നത് അതൊരിക്കലും മറക്കരുത് അതിനാൽ അവർക്കു നല്ല ഉദാഹരണമായി മാറാൻ നമുക്ക് തയ്യാറാകാം. തന്റെ മകളായ അർജ്ജുന്റെയും സാറായുടെയും ഒപ്പമുള്ള ഒരു പഴയ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് സച്ചിൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.